Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
ഞാനവനെ ഡ്രസ്സ് ഒക്കെ ഇടീപ്പിച്ചു യാത്രയാക്കി. തിരിച്ചു ബെഡിലേക്ക് മറിഞ്ഞപ്പോൾ ഞാൻ എത്ര വലിയ റിസ്ക് ആണ് എടുത്തതെന്നോർത്തു എനിക്കുതന്നെ ചിരി വന്നു.
അന്നത്തെ ദിവസത്തിനു ശേഷം എന്റെ മനസ്സിൽ മിഥുന്റെ കൂടെയുള്ള ജീവിതം ഞാൻ ശെരിക്കും മോഹിച്ചു തുടങ്ങി. ഇതുവരെ ഭാവിയെകുറിച്ചാലോചിക്കാത്ത ഒരു പ്രണയമായിരുന്നു എങ്കിൽ ഇന്ന് മുതൽ അതങ്ങനെയല്ല… ഞാൻ അവനെക്കുറിച്ചു മാത്രം ചിന്തയിൽ മുഴുകി. പക്ഷെ പഠിത്തത്തിലൊന്നും ഞാൻ ഉഴപ്പിയില്ല. അവനോടും ഞാൻ നന്നായി പഠിക്കാൻ വേണ്ടി എപ്പോഴുമുപദേശിക്കും.
നാളുകൾ കഴിഞ്ഞപ്പോൾ..
എന്റെ എക്സാം എല്ലാം തീർന്നു. ഇനി മിഥുനെ കാണാൻ പറ്റുക എന്നത് ബുദ്ധിമുട്ടാണ്. കോളേജിൽ വെച്ച് ഫ്രെണ്ട്സിനൊക്കെ ഏതാണ്ട് ഞങ്ങൾ തമ്മിലിഷ്ടത്തിലാണെന്നു മനസിലായി. നിഷാരയും സ്വാതിയുമൊക്കെ ഞങ്ങളുടെ പ്രണയത്തിനു കട്ട സപ്പോർട്ട് ആയിരുന്നു. ഒരിക്കൽ തമ്മിൽ കാണാൻ നിഷാരയുടെ വീട്ടിലാണ് ഞങ്ങൾ ചെന്നതും.
ഇന്നിപ്പോൾ ഒന്ന് ജസ്റ്റ് അവനെ കണ്ടാൽ മതിയെന്ന് ആയി. എനിക്ക് NET എക്‌സാമിന് പഠിക്കാൻ ഉള്ളതുകൊണ്ട് അമ്മയും അച്ഛനും കസിൻസ് നെ പോലും വീട്ടിലേക്ക് അങ്ങനെ അലോ ചെയ്യില്ല. ഞാൻ പിന്നെ ഫോൺ വിളി മാത്രമാക്കി.
ഇപ്പൊ അവനു ഒരല്പം ധൈര്യമൊക്കെ വന്നപ്പോൾ രാത്രി ആരും കാണാതെ അവൻ എന്റെ വീട്ടിലേക്ക് മതിൽ ചാടാനൊരുങ്ങിയിരിക്കയാണ്. ഞാൻ എത്ര പറഞ്ഞിട്ടും അവൻ കേൾക്കുന്നുമില്ല. എങ്കിൽ പിന്നെ വരുന്നിടത് വെച്ച് കാണാം എന്ന് ഞാനും തീരുമാനിച്ചു. വീടിന്റെ ചുറ്റും അയൽക്കാരൊക്കെ കിടക്കാനും ഒത്തിരി ലേറ്റ് ആകും. ഇതിന്റെ ഇടയിൽ മിഥു എങ്ങനെ കയറുമോ ആവൊ. അവന്റെ ബൈക്ക് റോഡ് സൈഡിൽ പാർക്ക് ചെയ്തിട്ട് പകൽ സമയത്തു പോലും ഇവിടേം
💬 Comments
View all comments