0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

നേരം സംസരിചിട്ട് പോയേക്കാം..”

“വേണ്ട വേണ്ട മുറിയിൽ കയറുന്ന പരിപാടിയൊന്നും വേണ്ട… മിഥു അതൊന്നും ശെരിയാകില്ല, നിന്നെ എനിക്കറിഞ്ഞൂടെ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങും നീ….പിന്നെ കാലത്തേ പോകൂ…”

“ങ്‌ഹും ങ്‌ഹും…”

“അയ്യോ ദേ പിന്നേം ചിണുങ്ങല്ലേടാ.. മിഥു..
നീ ആണ്കുട്ടിയല്ലേ…..”

“ഹും ..!!! അതെ ...ഞാനെന്തായാലും വരും…”

“ശെരി വാ…”

ഞാൻ ഡിന്നർ കഴിച്ചിട്ട് വീണ്ടും എന്റെ മുറിയിൽ നാഗവല്ലിയെപോലെ നടന്നു. ഉള്ളിൽ നല്ല പേടിയുണ്ട്…എന്താകുമൊ എന്തോ…
തിരികെ ജസ്റ് ഒന്ന് താഴെ അചന്റെയൊപ്പമിരുന്നു ടീ വി കണ്ടു.

“അച്ഛാ ഉറങ്ങുന്നില്ലേ.. ലേറ്റ് ആയല്ലോ…”

“കിടക്കാൻ പോണു….മോളെ.”

“അമ്മെയവിടെ ...”

“ഉറങ്ങീ...”

“ഗുഡ്‌നെറ്റ് ...”

“ഗുഡ്‌നെറ്റ് മോളെ ...”

ഈശ്വരാ ഞാൻ പൊതുവെ നല്ലകുട്ടി അയോണ്ട് അച്ഛയ്ക്ക് സംശയം തോന്നില്ലായിരിക്കും. അടുത്തയാഴ്ച NET എക്സാമിനു പഠിക്കണം എന്ന് വെച്ചിട്ട് ടെൻഷൻ ആയിട്ട് ഇരിക്കുമ്പോഴാണ് മിഥുൻ ഇങ്ങനെ കാണണം എന്നും പറഞ്ഞു ആളെ വീണ്ടും പേടിപ്പിക്കുന്നത്...അച്ഛനും അമ്മയും എങ്ങാനും അറിഞ്ഞാൽ തീർന്നു, വരുന്ന പെണ്ണുകാണൽ ഒക്കെ ജോലി കിട്ടിയിട്ട് മതിയെന്ന് പറഞ്ഞു നിൽക്കുകയാണ് ഞാനും. ഇനി ഇതുംകൂടെ അറിഞ്ഞാൽ അപ്പൊ എന്നെ കെട്ടിക്കുമോ ??

ഞാൻ കുറച്ചു നേരം കൂടെ കാത്തിരുന്നപ്പോൾ അവൻ ദൂരെ ബൈക്ക് നിർത്തിയിട്ട് വരുന്നുണ്ട് എന്ന് ടെക്സ്ററ് മെസ്സേജ് ചെയ്തു. എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു… ഈശ്വര എന്ത് പരീക്ഷണമാണിത്…

ഞാൻ പൂച്ചയെപോലെ സ്റ്റെപ് അടി വെച്ച് താഴെയിറങ്ങി. പതിയെ വാതിൽ തുറന്നപ്പോ ദേ കാമുകൻ ഇളിച്ചു നിക്കുന്നു. അവനു പേടിയൊന്നും ഇപ്പൊ ഇല്ല. ഒരു കൊല്ലം കൊണ്ട് ചെക്കൻ ആളാകെ മാറി. ഒരുപക്ഷെ ഡ്രൈവിംഗ്

💬 Comments

View all comments