0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

കയറീട്ടില്ലമ്മേ.....” ഞാൻ അമ്മയുടെ മുന്നിലേക്ക് കയറി നിന്ന് പറഞ്ഞു.

“ഒന്ന് നോക്കട്ടെ മോളെ …..” ഗോപാലൻ ചേട്ടനും നിർബന്ധിച്ചപ്പോൾ ഞാൻ എന്റെ ലോകം കീഴ്മേൽ മറിയുന്ന ആ സത്യം അവരുടെ മുന്നിൽ ഉടയ്ക്കാൻ തയാറായി…..

“വേണ്ടമ്മേ വേണ്ട…..അത് കള്ളനൊന്നുമല്ല!!!!!!!”

“പിന്നെ…….?!!!!!!” എന്റെ പേടിയും പേടച്ചലും കണ്ടുനിന്ന അവരെന്നോട് അതാരാണെന്നും ചോദിച്ചു.

“അതെന്റെ കാമുകനാണ്…!!!!!!” ഉള്ളു പിടയുന്ന വേദനയിലും ഞാനതു പറഞ്ഞു. എന്റെ അഭിമാനമല്ല. അവന്റെ ജീവനാണ് എനിക്കിപ്പോ വലത് …..പക്ഷെ കണ്ണിൽ നിന്നും തത്ഫലമായി കണ്ണീരു ഒഴുകി കവിളിലേക്കിറങ്ങി...

എല്ലാരും ഒരു പോലെ ഞെട്ടി! “മേഥയ്ക്ക് കാമുകനോ..”
എല്ലാരും വിട്ടു മറാത്ത അമ്പരപ്പോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ഒടുക്കം അവരെല്ലാം ഒരു പോലെ ചിരിച്ചു.
എനിക്കാദ്യമൊന്നും മനസിലായില്ല.

“എന്താ അവന്റെ പേര്….” അച്ഛൻ എന്റെ അടുത്ത് വന്നു എന്നെ നെഞ്ചിൽ ചേർത്തെന്റെ കണ്ണ് തുടച്ചു ചോദിച്ചു.

“മിഥു..മിഥുൻ!!”

“മിഥു.. ഇങ്ങു വാ മോനെ….”

അവൻ ശെരിക്കും പേടിച്ചാണ് ഫ്രഡ്ജിന്റെ പിറകില്നിന്നും ഇറങ്ങി വന്നത്. പേടിക്കാതെ പിന്നെയവൻ!!!!!!

ഉലക്കയും വടിയും കയ്യിൽ പിടിച്ചു കള്ളൻ എന്നും പറഞ്ഞു തല്ലി പതം വരുത്തുമോ എന്നു പേടിച്ചു നില്കുമ്പോ ഒപ്പം വല്യ വീട്ടിലെ കുട്ടിയെ പ്രേമിച്ചതിനു അവർക്കടിക്കാനൊരു കാരണവും കിട്ടിയപ്പോ കൊല്ലാനാണോ വളർത്താനാണോ എന്നറിയാത്ത അവന്റെ മുഖം!!! ആ നിമിഷം അവനെ ഓടിച്ചെന്നു കെട്ടിപിടിക്കണം എന്നുണ്ടായിരുന്നു. പക്ഷെ സ്വയം നിയന്ത്രിച്ചു ഞാൻ തത്കാലം മവന്റെ കൈകോർത്തുകൊണ്ട് അവനൊരല്പം ധൈര്യമേകി.

എല്ലാരും കൂടെ ആ രാത്രി സോഫയിൽ ഇരുന്നു. ഞാനും മിഥുനും കൈകോർത്തുകൊണ്ട് ചുവരിൽ ചാരിയും. ശശാങ്കനും സതീശനും അവരുടെ വീട്ടിലേക്ക് ചെന്നു. ഗോപാലേട്ടൻ

💬 Comments

View all comments