0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

മാത്രം പോയില്ല.

“മോന്റെ വീടെവിടെയാ..”

“ഇവിടെ അടുത്താണ്..”

“പഠിക്കുകയാണോ..?!”

“പഠിക്കുന്നുണ്ട് ജോലിക്കും പോകുന്നുണ്ട്..”

“എന്ത് ജോലി..”

“ടാക്സി ഓടിക്കും. എയര്പോര്ട്ടിലേക്ക്..”

“വീട്ടിൽ ആരൊക്കെയുണ്ട്..?!”

“അമ്മ മാത്രം..”

ഗോപാലേട്ടനും മിഥുനും കൂടെ ചെറിയ രീതിയിൽ പരിചയപെട്ടു. അച്ഛനും അമ്മയും എന്നെ തന്നെ നോക്കുമ്പോ. ചിരിക്കണോ കരയണോ എന്നറിയാതെ ഞാനവന്റെ കൈകോർത്തു നിന്നു. രണ്ടാളുടയും കൈകൾ പേടികൊണ്ട് വിറക്കുണ്ടായിരുന്നു.

“അതെ മോനു… ഈ നിക്കുന്ന ശ്രീകല ചേച്ചിയെ ഞങ്ങൾ എല്ലാരും കൂടെ ചേർന്നാണ് 24 വര്ഷംമുന്നേ അവരുടെ വീട്ടിൽനിന്നും കട്ടോണ്ട് വന്നത് അതോണ്ട്, മോനെ ഇവിടെയാരും ഒന്നും ചെയ്യില്ല….കേട്ടോ….”

“പിന്നെ മേഥമോള് എന്ത് ചെയ്താലും അവളൊത്തിരി ആലോചിച്ചേ തീരുമാനം എടുക്കു. ഞങ്ങളുടെ പെണ്മക്കൾക്കൊക്കെ മേഥ തന്നെയാണ് അന്നും നിന്നും മോഡൽ….”

“അതോണ്ട് അവളുടെ മുത്തശ്ശന്റെ സ്‌ഥാനത്തു നിന്നും എനിക്ക് സമ്മതമാണ്…എന്താ വാസൂ നിനക്ക് എതിർപ്പുണ്ടോ….?? നിനക്കോ ശ്രീകല..”

അമ്മയും അച്ഛനും അവരുടെ സമ്മതം ഒരു പുഞ്ചിരിയിൽ ഒതുക്കി. ഇത്രയും ഓപ്പൺ സ്പേസ് മകൾക്ക് തന്നിട്ടും അവളുടെ ഉള്ളിലെ പ്രണയം രണ്ടാളോടും മറച്ചു വെച്ചെന്ന് അവർക്ക് നിരാശയൊന്നും ഉണ്ടായിരുന്നില്ല.

അമ്മയുടെ അച്ഛന്റെയും പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കുമ്പോ എനിക്കും മിഥുനും കണ്ണിൽ വെള്ളം വരുന്നുണ്ടായിരുന്നു.. ഞാനും അവനും വേഗം അമ്മയുടെയും അച്ഛന്റെയോ മുന്നിൽ നിന്നു കരഞ്ഞു തൊഴുതു…...ഈ ജന്മം ഞങ്ങൾക്ക് വീട്ടുകാരുടെ സമ്മതം കിട്ടുമെന്ന് കരുതിയതല്ല… ഇന്നിപ്പോ ആവേശംകൊണ്ടാണെകിലും…. എല്ലാത്തിനും ഒരു ശുഭം എന്നെഴുതിയ പോലെ…..

“കരയല്ലേ മോളെ…”

“മോനു ഇപ്പോഴും പഠിക്കുവാണെന്നാണ് പറഞ്ഞത് എന്താ പഠിക്കുന്നെ..??!” ഗോപാലൻ ചേട്ടൻ ആദ്യം ചോദിക്കണ്ട ചോദ്യമായിരുന്നു അത്. പക്ഷെ…..

“B.SC ഫൈനൽ എയർ..!!!!”

“അയ്യോ!!!

💬 Comments

View all comments