Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
രണ്ടു വർഷം ഇളയതോ..” അദ്ദേഹം എന്നെ തന്നെ ഒന്ന് കൂർപ്പിച്ചു നോക്കി…..ഞാൻ താഴെ ടൈല്സിലേക്കും….
“എന്റെ മേഥമോളെ… നീ..” എല്ലാരും എന്നെ ചിരിച്ചു കൊണ്ട് തൊഴുതു…..ഞാനൊന്നും പറയാതെ സ്റ്റെയർകേസ് ഓടി കയറി..
നാളുകൾ ഇങ്ങനെ പോയിക്കൊണ്ടിരുന്നു …..
കല്യാണ നിശ്ചയത്തിനു മുൻപുള്ള ആ കൂലങ്കശമായ ചർച്ച കഴിഞ്ഞു…വലിയ കുടുംബം ആയോണ്ട് അമ്മാവന്മാരും അമ്മായിമാരും ചുറ്റുമിരുന്നു എന്റെ ഭാവിയെക്കുറിച്ചുള്ള പൊരിഞ്ഞ ചർച്ച!!!. ഞാൻ എന്താകുമെന്നറിയാതെ പിള്ളേര് സെറ്റിന്റെ കൂടെ മുകളിൽ ശ്വാസം അടക്കിയിരുന്നു. കസിൻസ് പെൺകുട്ടികൾ എന്നോട് ആളെങ്ങനെ ഇരിക്കും. വെളുത്തിട്ടാണോ ….ഉയരമുണ്ടോ ...ചന്തമുണ്ടോ മീശയുണ്ടോ…
എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു …..
കാരണവന്മാർക്ക് മിഥുനെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ഈ ജന്മം അവരുടെ മകളായി ജനിച്ചതാണ് ഏറ്റവും വലിയ പുണ്യമെന്നു ഞാനോർത്തു. ആ രാത്രി സോഫയിൽ അച്ഛന്റെ അമ്മയുടെയും മടിയിൽ കിടന്നുകൊണ്ട് ടീവി കാണുമ്പോ ഞാൻ അവരോടു ചോദിച്ചു….
“ഞാനൊത്തിരി ബുദ്ധിമുട്ടിച്ചു അല്ലെ രണ്ടാളെയും….”
“അതെ ബുദ്ധിമുട്ടിച്ചു…!!! എടി കാന്താരീ… വിവാഹമെന്ന് പറയുന്നതൊന്നുമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം... നിനക്ക് ഇഷ്ടമുള്ള ഒരാളെ നീ തന്നെയാണ് തിരിഞ്ഞെടുക്കണ്ടത്.. അവനു നിന്നെ ജീവനാണ് എന്ന് ഞങ്ങൾ രണ്ടാൾക്കുമറിയാം.. ഇതിൽ കൂടുതലെന്താ ഞങ്ങൾക്ക് വേണ്ടത്…” അമ്മയത് പറഞ്ഞു കഴിഞിട്ടെന്റെ നെറ്റിയിൽ തലോടി ഒരു മൃദു ചുംബനം നൽകി….
“മോളെ… ഞാനിന്നു അവന്റെ വീട്ടിലേക്ക് പോയിരുന്നു. വീടും പരിസരവുമൊക്കെ കാണാൻ. ഒറ്റയ്ക്ക് അവനൊത്തിരി കഷ്ട്പെടുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവന്റെ വീടുപണിക്ക് കുറച്ചു പൈസ തരാമെന്നു ഞാൻ അവനോടു പറഞ്ഞപ്പോൾ. അവനത് സ്നേഹപൂർവ്വം നിരസിച്ചു. വാങ്ങിയില്ലെന്നു മാത്രമല്ല. നിന്റെ സമ്മതം
💬 Comments
View all comments