0%

Chapter Title : മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]

Author : Mandhan Raja Read All Parts 331

..പിന്നൊരു സിനിമ ... ലാസ്റ്റ് ഒരു ബിയര്‍ ..എങ്ങനാ ?"

"ടൌണില്‍ ഞാനില്ലട... ചേച്ചീടെ കഴുകന്‍ കണ്ണുകള്‍ എങ്ങേനെയെലും കണ്ടു പിടിക്കും ..ഇന്നാളത്തെ അനുഭവം കണ്ടില്ലായിരുന്നോ ?'

" നീ വാടാ ..വന്നു വണ്ടിയെടുക്ക് " ഒന്ന് സംശയിച്ചിട്ട് വിനു മുഹമ്മദിന്‍റെ പുറകെ നടന്നു

" ഇവിടെ ആണേല്‍ അല്ലെ പ്രശ്നമുള്ളൂ ... നമുക്ക് മെട്രോ സിറ്റി പിടിച്ചെക്കാം .. കുഴപ്പമില്ലല്ലോ "

വിനു ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി , മുഹമ്മദ്‌ കൂട്ടുകാരെ മൊബൈലില്‍ വിളിച്ചു കോളെജിലേക്ക് വരണ്ടായെന്നു നിര്‍ദ്ദേശം നല്‍കി ...

അവര്‍ സിറ്റിയില്‍ എത്തിയപ്പോള്‍ മറ്റു രണ്ടു പേരും അവിടെ എത്തിയിരുന്നു. നാലു പേര്‍ തമ്മില്‍ രഹസ്യങ്ങളില്ല .. അവര്‍ക്കുള്ളില്‍ നിന്ന് യാതൊന്നും പുറത്തു പോകുകയുമില്ല ... മുഹമ്മദ്‌ ഇടക്കൊക്കെ ബിയര്‍ അടിക്കും .. ആരും അറിയാതിരിക്കാന്‍ ആണ് ഇവിടെ എത്തുക ..

" അളിയാ ... ഒരു മൂന്നിന് ഓരോ ബിയറും കൂടി വിട്ടിട്ടു നാലിന് പോയാല്‍ മണോം വരില്ല .. "

" എങ്കിലത് വരെ പാര്‍ക്കിലെങ്ങാനും പോയിരിക്കാം .. '

' എടാ .എടാ ... ഈ ഉച്ചക്ക് ആരും അവിടെ കാണില്ല , നിനക്ക് വായി നോക്കാന്‍ "

" ഒന്ന് പോടാ ... "

പാര്‍ക്കിലെ നടപ്പാതയുടെ സൈഡിലെ ചാര് ബെഞ്ചില്‍ വെടിയും പറഞ്ഞിരിക്കുമ്പോഴാണ് ഒരു ലോട്ടറികാരന്‍ വന്നത്

" ചേട്ടാ ... ഒരു സെറ്റ് നോക്കാനുണ്ട് ..."

' നിനക്ക് വേറെ പണിയൊന്നും ഇല്ലെടെ ജിഷ്ണു ചുമ്മാ ലോട്ടറി എടുക്കാന്‍ ?'

" നിന്‍റെ വാപ്പാക്ക് പണോം

💬 Comments

View all comments