Chapter Title : മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]
അധികാരോം ഉണ്ടെന്ന് വെച്ച് ...ഹ്മം ... ഇതിനുമോന്നുമില്ല ...നാശം '
ലോട്ടറിക്കാരന്‍ നടന്നകന്നതും ജിഷ്ണു കയ്യിലിരുന്ന ലോട്ടറികള്‍ കുനുകുനാന്ന് കീറി മുകളിലേക്കെറിഞ്ഞു.. അവ ആകാശത്തില്‍ പാറി പറന്നു ടൈല്‍സ് പാകിയ നടപ്പാതയില്‍ പൂക്കളം തീര്‍ത്തു .
ഒരു വശം മുതല്‍ അടിച്ചു നീങ്ങിയ തൂപ്പുകാരി വേസ്റ്റ് നിറക്കുന്ന ട്രോളിയും ചൂലും കൊണ്ട് തിരികെ വന്നപ്പോള്‍ കണ്ടത് ലോട്ടറി വീണ്ടും കീറുന്ന ജിഷ്ണുവിനെയാണ്
" മോനെ ..ഞാനിപ്പോ അടിച്ചതെ ഉള്ളൂ ... ഇനീം കീറിയിടല്ലേ..അതിങ്ങു ഇട്ടെരെ" അവരാ ട്രോളി മുന്നിലേക്ക് നീക്കി
" ഓഹോ ..നിനക്ക് പിടിച്ചില്ല അല്ലെ ... നിന്നെയൊക്കെ പിന്നെന്തിനാ പണിക്ക് വെച്ചിരിക്കുന്നെ ... ചുമ്മാ ശമ്പളം കിട്ടണോ ... ഞങ്ങടെ നികുതി പണമാ നിനക്കൊക്കെ ശമ്പളം തരുന്നേ .. മേലനങ്ങാതെ ..."
" എന്താടാ ...ജിഷ്ണു ...?" വറുത്ത കപ്പലണ്ടി വാങ്ങി കൊണ്ട് വന്ന മുഹമ്മദ് ചോദിച്ചു.
" അല്ല ഇവക്കൊക്കെ അഹങ്കാരം ..വേസ്റ്റ് ഇടരുതെന്നു പറയാന്‍ ഇവളാരാ"
മുഹമ്മദിന്‍റെ പുറകെ കയറി വന്ന വിനു തൂപ്പുകാരിയെ കണ്ടു ഞെട്ടി .
" അമ്മ ...അമ്മയെന്താ ..ഇവിടെ ?"
മകനെ കണ്ടു മുഖം വിളറിയ ദേവകി ട്രോളിയും കൊണ്ട് തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നകന്നു ...
എന്താ ദേവൂ മുഖം വല്ലാതെയിരിക്കുന്നെ?' പാര്‍ക്കിനു മുന്നിലെ തെരുവ് തൂത്ത് കൊണ്ടിരുന്ന ലക്ഷ്മി സഹപ്രവര്‍ത്തകയോട് ചോദിച്ചു
' ഒന്നൂല്ല ... മോനെ കണ്ടു ... മക്കള്‍ക്ക് പ്രായപൂര്‍ത്തിയായല്ലോ എന്ന് കരുതിയാ , ഇതേ വരെ നാട്ടിലേക്ക് മാറ്റത്തിനു പോലും നോക്കാത്തെ .. മുന്‍സിപ്പാലിറ്റി ആയ സ്ഥിതിക്ക് വേണേല്‍
💬 Comments
View all comments