Chapter Title : മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]
അങ്ങോട്ട് മാറ്റത്തിനു നോക്കാമെന്ന് പലരും പറഞ്ഞതാ "
അഴുക്കു പുരണ്ട സാരികവറില്‍ നിന്ന് കുപ്പി വെള്ളം എടുത്തു നീട്ടിയപ്പോള്‍ ദേവകി അത് വാങ്ങി മുഖത്തേക്കോഴിച്ചു...
' മക്കള്‍ക്കൊക്കെ നാണക്കേടായി അല്ലെ ദേവൂ ... ഞാന്‍ ഇപ്പൊ ആങ്ങളെടെ കൂടെയാ താമസം .. ചപ്പും ചവറും തൂത്ത് പെറുക്കി കൂട്ടി വെച്ച് സമ്പാദിച്ചു മക്കളെ വളര്‍ത്തി വലുതാക്കിയപ്പോള്‍ ഇപ്പോളവര്‍ക്ക്..."
' അമ്മെ ... ' മനസിനേറ്റ മുറിപ്പാടില്‍ നിന്നൊരു മോചനത്തിനായി പാര്‍ക്കിനു വെളിയിലെ കടത്തിണ്ണയില്‍ ഇരുന്ന ദേവകി ഞെട്ടി തിരിഞ്ഞു നോക്കി ..
' അമ്മെ ... " ഓടി വന്നു കൈ പിടിച്ചപ്പോള്‍ മായയുടെ കണ്ണില്‍ യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല .
" ഞാനടിച്ചോളാം...' മായ അരികില്‍ വെച്ചിരുന്ന ചൂലെടുത്തു.. സ്വര്‍ണക്കടയില്‍ ആളുകളെ സ്വീകരിക്കുന്ന ,അതെ വേഷത്തിലായിരുന്നു മായ
" വേണ്ട മോളെ ..ഇവിടൊക്കെ തീര്‍ന്നതാ ... വിനു ?' ദേവകി ചുറ്റും നോക്കി ..
' അമ്മ ... ഇവിടെയാണന്നു പറയാത്തതെന്താ ? എന്‍റെ ഉപ്പയല്ലേ നമ്മുടെ ചെയര്‍മാന്‍ ... നമുക്ക് അങ്ങോട്ടേക്ക് മാറ്റം മേടിക്കാം .." മുഹമ്മദ് അവരുടെ അടുത്തേക്ക് വന്നു
" അമ്മെ ..സോറി ..ഞാനറിയാതെ ..." ജിഷ്ണു വന്നു ദേവകിയുടെ കൈ പിടിച്ചു .
" സാരമില്ല മോനെ " ദേവകിയുടെ കണ്ണുകള്‍ അപ്പോഴും വിനുവിനെ തേടുകയായിരുന്നു
" വിനു ...അവനെന്തിയെ ?'
അവിടേക്ക് ഒരു കാര്‍ വന്നു നിന്നു, അതില്‍ നിന്ന് വിനുവും രാമേട്ടനും ഇറങ്ങി
' എന്തായിത് ? വയ്യാത്ത അച്ഛനേം വിളിച്ചോണ്ട് ... "
" ഒരൂട്ടം
💬 Comments
View all comments