Chapter Title : മിന്നുമോളുടെ അമ്മ ആശ 1 [പേടിത്തൊണ്ടൻ]
ഞാൻ പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു.എന്നെ ഒറ്റപ്പെടൽ വേട്ടയാടിയപ്പോളും,ജീവിതത്തിൽ പലപ്പോഴും ആളുകൾ മാറിയെങ്കിലും,പുസ്തകങ്ങൾ മാത്രം എനിക്ക് ഒപ്പം നിന്നു.എല്ലാ ദിവസവും വൈകുന്നേരം,ഞാൻ ജനസാന്ദ്രത കുറഞ്ഞ നമ്മുടെ ഗ്രാമത്തിലെ ലൈബ്രറിയിലേക്ക് പോകും.അതും എന്റെ പഴയ ലൈബ്രറിയിൽ .പുതിയതായി ഈ ഇടയ്ക്കു ഒരു ലൈബ്രറി തുടങ്ങിയിരുന്നു.അവിടെ ചില കുട്ടികൾ വരുമെങ്കിലും പഴയ ലൈബ്രറിയിൽ ആരും വരാറില്ല.
എന്തിനു പറയണം അവിടെ ഒരു ലൈബ്രറി ഉള്ള കാര്യം പോലും പലർക്കും അറിയില്ല.കാലപ്പഴക്കം കൊണ്ട് മുമ്പിലെ ബോർഡ് മാഞ്ഞുപോയിരുന്നതു കൊണ്ടോ പുസ്തകങ്ങൾ മിക്ക കുട്ടികളും വെറുത്തതുകൊണ്ടോ എന്ന് അറിയില്ല. കവലയിൽ നിന്നു കുറച്ച് മാറി അടഞ്ഞു കിടക്കുന്ന പിടിക്കാക്കിടയിൽ അകത്തേക്ക് ഒരു ഇരുണ്ട ഇടനാഴി.അതും ഒരു പഴയ കെട്ടിടം.
പൊളിഞ്ഞു ചെറിയ ചോർച്ചയുള്ള ഭിതികൾ. ജനൽ തുറന്നാൽ പുറത്ത് വിശാലമായ കാഴ്ചകൾ.പഴയ കണ്ണാടി ജിനലിന്റെ വലിയ അലമാരി.പൊട്ടിയതും നിറം മങ്ങിയതും പൊടിപ്പിടിച്ചതുമായ കണ്ണാടികൾ.അലമാരിയുടെ അകത്ത് പഴയ പുസ്തകങ്ങൾ.പൊടി കെട്ടി, ചില പേജുകൾ മഞ്ഞയായി മാറി.പക്ഷേ അതിനുള്ളിൽ നിറഞ്ഞിരുന്നത് കഥകളും ഓർമ്മകളും ആയിരുന്നു.ചിലത് നമ്മളെ കൂടെ കൊണ്ടുപോകുന്നതാണെങ്കിൽ മാറ്റുച്ചില്ലത് നമ്മെ വേട്ടയാടും.
ശെരിക്കും ഒരു പേടിപ്പിക്കുന്ന സ്ഥലം.അവിടെയിരുന്നു ക്രൈം ത്രില്ലെർ വായിക്കുന്ന സുഖം ഇവിടെ എഴുതി അറീക്കാൻ കഴിയുന്നതിലും വലുതാണ്.ഇടനാഴിയുടെ ഇരുട്ടിലൂടെ ലൈബ്രറിയിലേക്ക് നടക്കുമ്പോൾ മിന്നുവിനെ പേടിപ്പിക്കാൻ വീണ്ടും എരുവുകൂട്ടി എന്നപോലെ നന്ദു പറഞ്ഞു:"അവിടെ സമയം പോലും പതുക്കെ സഞ്ചരിക്കുന്നു.പുറത്ത് കാറ്റ് മരങ്ങളെ തട്ടുന്ന ശബ്ദം,അകത്ത് ആരോ നടക്കുന്നതുപോലെ തോന്നും.ഒരിക്കൽ നീ തിരിഞ്ഞുനോക്കുമ്പോൾ,ആരുമില്ല…പക്ഷേ
ആരോ ഉണ്ടാക്കും."അവന്റെ ശബ്ദം പ്രതിദ്വാനിച്ചു.മിന്നുമോൾ ശെരിക്കും പേടിച്ചതായി എനിക്ക് തോന്നി.മിന്നുമോൾ നന്ദുവിന്റെ കൈ വിട്ടു,മുൻപിൽ വാതിൽ പൂട്ട് തുറക്കാൻ ശ്രമിക്കുന്ന
💬 Comments
View all comments