Chapter Title : മിന്നുമോളുടെ അമ്മ ആശ 1 [പേടിത്തൊണ്ടൻ]
ജോസഫ് മാഷിന്റെ അടുത്തേക്ക് ഓടി.അയാളെ മുണ്ടിൽ പിടിച്ചു. മാഷെന്നെ നോക്കി പറഞ്ഞു.“മതിയട നിന്റെ കഥ…,”.ജോസഫ് മാഷ് മിന്നുമോളുടെ തലയിൽ തലോടിക്കൊണ്ട് ചിരിച്ചു.
അദ്ദേഹത്തിന്റെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞുനിന്നു."അമ്മേടെ അടുത്തേക്ക് പോണോ?"അദ്ദേഹം ചോദിച്ചു.മിന്നുമോൾ അതെ എന്ന് തലയാട്ടി.മിന്നുമോൾ ഇപ്പോഴും അമ്മയുടെ മുലപ്പാൽ കുടിക്കുന്ന പ്രായമേ ആയിട്ടുള്ളൂ എന്നത് പലപ്പോഴും നന്ദുവിനു അവളെ കളിയാക്കാൻ ഒരു കാരണമായിരുന്നു. "ഇത്ര വലിയ പെണ്ണായിട്ടും നീ ഇപ്പോഴും വാവയാണോ മിന്നൂ?"എന്ന് നന്ദു ചോദിക്കുമ്പോൾ അവൾ പിണങ്ങി മുഖം തിരിക്കും.ഞാൻ ഒന്നും പറഞ്ഞില്ല.
ആ ഇടനാഴിയിലേക്ക് കണ്ണോടിച്ചു.അവിടെ ഒരു വിചിത്രമായ നിശ്ശബ്ദത.പഴയ വാതിൽ ചെറിയൊരു കരച്ചിലോടെ തുറന്നു.അകത്ത് അതേ ഗന്ധം—പഴയ പേപ്പറിന്റെയും ഈർപ്പിന്റെയും മിശ്രണം.പഴയ ഓർമ്മകൾ. ഞങ്ങൾ അകത്ത് കയറി.
പുറത്ത് കാറ്റ് വീശിയ ശബ്ദം പോലും അകത്തേക്ക് കയറുമ്പോൾ മങ്ങിപോകുന്നത് പോലെ.അവിടെ സ്ഥിരമായി ഇരിക്കുന്ന ആളാണ് റിട്ടയർ ചെയ്ത അധ്യാപകൻ ജോസഫ് മാഷ്.അദ്ദേഹത്തിന് ചെവി നന്നായി കേൾക്കില്ല.അതുകൊണ്ട് ഞാൻ പറയുന്ന ഓരോ വാക്കും അല്പം ഉറക്കെ പറഞ്ഞേ അദ്ദേഹത്തിന് മനസ്സിലാവൂ.മാഷ് തന്റെ കൈയിലിരുന്ന കനമുള്ള താകോൽകൂട്ടം ഡെസ്കിൽ വെച്ചു പറഞ്ഞു.
"ഇതാണ് ലൈബ്രറി..."
"ആം.... ഞാൻ സ്ഥിരം വന്നിരുന്നതല്ലേ..അറിയാം"നന്ദു ഉറക്കെ പറഞ്ഞു.
"ഇവിടെ പുസ്തകങ്ങൾ ലിസ്റ്റ് ചെയ്യാൻ ഉണ്ട്..."
"നിനക്ക് ജോലി ആക്കുന്നവരെ ഇവിടെ കാര്യങ്ങൾ ചെയ്യാം..പിന്നെ ഞാൻ സ്കൂളിലെ കൗൺസിലറുടെ വേക്കൻസി ചോദിക്കുന്നുണ്ട്.."
"താങ്ക്സ്..."
"പ്രതീക്ഷ വെക്കേണ്ട...എന്റെ ഒരു പഴയ സുഹൃത്താണ് ഹെഡ്മാസ്റ്റർ... നോക്കട്ടെ.."
ചെവി കേൾക്കാത്തത് കൊണ്ടു തന്നെ മാഷിന്റെ ശബ്ദം ഉച്ചതില്ലാണ്.അകത്തുപോയ മിന്നി മോൾ അതെ വേഗതയിൽ പുറത്തേക്കു വന്നു പുള്ളിയുടെ മുണ്ടിൽ വലിക്കുന്നുണ്ട്.
"എനിക്ക് പേടിയാവുന്നു...അമ്മേടെ അടുത്തേക്ക്
💬 Comments
View all comments