Chapter Title : മിഷലിന്റെ ആദ്യപ്രണയം [Ryan]
നോക്കി. ഞാൻ :"അത് ഞാൻ ഇവളെ കണ്ടപ്പോൾ തന്നെ പറഞ്ഞില്ലേ. എന്താ കോളേജിനെതിരെ എന്തെങ്കിലും ആക്ഷൻ എടുക്കാൻ ആരെയെങ്കിലും വിളിച്ച് പറയണോ. " റീമ :"അതല്ല ഡാഡീ... കോഴ്സ് തീരാൻ ഇനി ഒരു കൊല്ലം കൂടിയല്ലേ ഉള്ളൂ. ഞാൻ പറഞ്ഞു ആ ഒരു കൊല്ലം ഇവൾ ഇവിടെ നിന്ന് പഠിക്കട്ടെന്ന്. ഇവിടെയാകുമ്പോൾ നല്ല ഭക്ഷണവും കിട്ടും നാല് ഫാമിലിക്ക് താമസിക്കാനുള്ള സ്ഥലവുമുണ്ട്.. " ഞാൻ രൂക്ഷമായി സ്മിതയെ നോക്കി. എനിക്ക് എന്റെ പ്രൈവസി വളരെ പ്രധാനം ആണെന്ന് അവൾക്ക് നന്നായി അറിയാം. സത്യം പറഞ്ഞാൽ എന്റെ ബന്ധുക്കളോ അവളുടെ ബന്ധുക്കളോ വീട്ടിൽ വന്ന് ഒരു ദിവസം തങ്ങിയാൽ എനിക്ക് ദേഷ്യം വരും. അപ്പോഴാണ് ഒരു കൊല്ലത്തേക്ക് ഒരാൾ.സ്മിത മുഖത്ത് ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് എന്നെ നോക്കി. സ്മിത :" ഞാൻ അത്.. " ഞാൻ രംഗം കൂടുതൽ വഷളാകാതിരിക്കാൻ ഇടപെട്ടു. ഞാൻ :"നാളെ കാലത്ത് പറയാം മോളേ.. നിങ്ങളിപ്പോൾ ഭക്ഷണം കഴിക്ക്... " ഞാൻ ഒരു ചപ്പാത്തി കൂടെ കഴിച്ച് എഴുന്നേറ്റ് കൈ കഴുകി മുറിയിലേക്ക് പോയി. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ സ്മിത മുറിയിലേക്ക് വന്ന് കുളിമുറിയിൽ കയറി കുളിച്ച് നൈറ്റ് ഗൗണും ധരിച്ച് എന്റെ അടുത്ത് വന്ന് കിടന്നു. ഞാൻ അവളുടെ നേരെ തിരിഞ്ഞു. ഞാൻ :" നിനക്ക് ഇത് അവൾ പറഞ്ഞപ്പോൾ ആദ്യമേ നോ പറയാമായിരുന്നില്ലേ. ഇതിപ്പോൾ ആ കൊച്ചു വിചാരിക്കും ഞാൻ കാരണമാണെന്ന്.. " സ്മിത :"എന്റെ പൊന്ന് ചേട്ടാ ഇവൾ ഇത് പോലെ തന്നെയാ എന്നോടും വന്ന് പറഞ്ഞത്. ആ കൊച്ചു മുന്നിൽ നിക്കുമ്പോൾ എനിക്ക് എടുത്തടിച്ച് നോ എന്ന് പറയാൻ പറ്റുമോ. ഞാൻ ചേട്ടൻ വന്നിട്ട് പറയാമെന്നു പറഞ്ഞു. " ഞാൻ :"ഞഞ്ഞായി. ഇതിപ്പോ ശേ... നിനക്കറിയാലോ എനിക്കിതൊന്നും ഇഷ്ടമല്ലെന്ന്. " സ്മിത :"എനിക്കറിയാമെന്നേ. പക്ഷെ ഇവൾ ഇങ്ങനെ നമ്മളെ കുടുക്കുമെന്ന് ഞാൻ അറിഞ്ഞോ. " ഞാൻ കിടന്ന് ആലോചിച്ചു. സ്മിത മെല്ലെ എന്റെ നെഞ്ചത്ത് തടവി. സ്മിത :" രണ്ടാഴ്ചയായി കേട്ടോ.. " ഞാൻ അവളെ നോക്കി.
💬 Comments
View all comments