Chapter Title : മിഷലിന്റെ ആദ്യപ്രണയം [Ryan]
ഞാൻ :" ഉം.. ഞാൻ കണ്ടിട്ടുണ്ട്.. ഓർമ കിട്ടുന്നില്ല.." റീമ :" ഡാഡീ മിഷൽ ഡാഡീ.. ടെൻത് വരെ എന്റെ കൂടെ പഠിച്ചില്ലേ.. തൃശൂർ ഉള്ള.. " എനിക്ക് ആളെ ഓർമ കിട്ടി. മകളുടെ പത്താം ക്ലാസ് വരെയുള്ള ക്ളോസ് ഫ്രണ്ടാണ്. കുറെ പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ :" ങ്ങാഹാ.. താനായിരുന്നോ.. സാധാരണ എല്ലാവരും കുറേനാൾ കഴിഞ്ഞ് കാണുമ്പോൾ വളർന്നു പോയല്ലോ എന്നാ പറയുന്നത്. ഇതിപ്പോ താൻ ഒട്ടും വളർന്നില്ലലോ..അത് പോലെ തന്നെ ഇരിക്കുന്നു. " ഞാൻ ചിരിച്ചു. ശരിയാണ് മിഷൽ വളർന്നിട്ടില്ല. ചെറിയ കുട്ടിയാണ് ഇപ്പോഴും. റീമ ഇതും പറഞ്ഞു മിഷലിനെ കളിയാക്കാൻ തുടങ്ങി. ഞാൻ മെല്ലെ കിച്ചനിലേക്ക് ചെന്ന് സ്മിതയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. സ്മിത :"ഒന്നങ്ങ് മാറിയെ.. ആ പിള്ളേര് കാണും.. " ഞാൻ ചിരിച്ച് കൊണ്ട് എന്റെ മുറിയിൽ കയറി ലോക്ക് ചെയ്ത് കുളിച്ച് ഫ്രെഷായി പൈജാമയും കുർത്തയും ധരിച്ച് പുറത്തേക്കിറങ്ങി. അവിടെ മേശയിൽ എല്ലാവരും ഡിന്നർ കഴിക്കാൻ എന്നെക്കാത്ത് റെഡിയായി ഇരിക്കുകയാണ്. ഞാൻ ചെന്നിരുന്ന് ചപ്പാത്തി എടുത്ത് കറി കൂട്ടി കഴിക്കാൻ തുടങ്ങി. ഞാൻ റിനോയോട് സ്കൂളിലെ വിശേഷങ്ങൾ ചോദിച്ച് അറിഞ്ഞു കൊണ്ടിരിക്കേ സ്മിത എന്നോട് സംസാരിച്ചു. സ്മിത :" അതേയ്.. മോൾക്കെന്തോ പറയാനുണ്ടെന്ന്.." ഞാൻ ചോദ്യഭാവത്തിൽ റീമയെ നോക്കി. ഞാൻ :" എന്താടീ വല്ല കല്ല്യാണക്കാര്യവുമാണോ.. ങേ.. ഈ മുടീം വളർത്തി കഞ്ചാവും വലിച്ച് നടക്കുന്ന ഏതവനുമാണെങ്കിൽ വീട്ടീന്ന് ചവിട്ടി പുറത്താക്കും ഞാൻ. " സ്മിത :" ഇത് തന്നാ നിങ്ങളുടെ കാര്യം പറഞ്ഞപ്പോൾ എന്റെ വീട്ടിലും പറഞ്ഞത്. " ഞാൻ :" എന്നിട്ട് ആ പറഞ്ഞവരൊക്കെ ഇപ്പോൾ എവിടെ? " ഞാൻ ചോദ്യഭാവത്തിൽ സ്മിതയെ നോക്കി. അവൾ ചിരിച്ചു. സ്മിത:"എന്റെ പൊന്ന് മനുഷ്യാ ഇത് അതൊന്നുമല്ല. അവൾ പറയും. " ഞാൻ തിരിഞ്ഞ് ചോദ്യഭാവത്തിൽ റീമയെ നോക്കി. റീമ :" അതേയ് ഡാഡീ.. ഇവൾ ഇവിടെ ഞങ്ങളുടെ ഹോസ്റ്റലിൽ നിന്നാ പഠിക്കുന്നത്. 2 കൊല്ലമായി ഭക്ഷണവും കൊള്ളില്ല ഇവളുടെ കോലം തന്നെ കണ്ടില്ലേ.. " ഞാൻ മിഷലിനെ
💬 Comments
View all comments