Chapter Title : മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ]
ആക്കണം' ബാറിന് മുകളിൽ ഹോട്ടൽ റൂമുകളായി വാടകയ്ക്ക് കൊടുക്കുന്ന രണ്ട് നിലകൾ പൊളിച്ച് ഒരു രണ്ട് തീയറ്റർ മൾട്ടിപ്ലെക്സ് ,കൂടാതെ പാർക്കിങ് ഗ്രൗണ്ടിന് മുകളിൽ ഒരു ഹൈപ്പർ മാർട്ടും പണിയണം.ഇതിനെല്ലാം കൂടി ഒരു 5 കോടി മുടക്കേണ്ടി വരും .. മുടക്കിയാൽ ഈ ഹോട്ടൽ വാങ്ങുന്നത് ലാഭകരമാകും. മൾട്ടിപ്ലക്സ് കാർണിവൽ ഗ്രൂപ്പിനും, ഹൈപ്പർമാർട്ട് റിലയൻസിനും വാടകയ്ക്ക് നൽകാം.. അവരുടെ കൺസൾട്ടൻ്റുമായി ഞാൻ സംസാരിച്ചു. വേണമെങ്കിൽ ഫോളോ അപ് ചെയ്ത് നൽകാം.. അപ്പോൾശരി.. ഞാൻ നിന്നെ വിളിക്കാം.. ഞങ്ങൾ പിരിഞ്ഞു. ഞാൻ എറണാകുളം ജോസ്കോയിൽ പോയി നാല് പവൻ വീതം വരുന്ന രണ്ട് സ്വർണ്ണ അരഞ്ഞാണങ്ങൾ വാങ്ങി. ഒരെണ്ണം അനുജയ്ക്കും, മറ്റേത് അവളുടെ അമ്മയ്ക്കും.. സുഖിപ്പിക്കുന്നതിന് പ്രതിഫലം കൊടുക്കണമല്ലോ..
ഞാൻ വീട്ടിലെത്തി.. ഞാനൊന്ന് രവിയേട്ടനെ കാണാൻ പോകുന്നുവെന്ന് ധന്യയോട് പറഞ്ഞ് ഒരു 8 മണിയായപ്പോൾ ഇറങ്ങി.. നേരത്തേ ഇറങ്ങിയാൽ അവളും വരുമെന്ന് പറയും.. അമ്മ പതിയെ ചോദിച്ചു എന്താടാ വേലി ചാടാൻ പോകുവാണോ.. ഞാൻ ആണെന്നും, അല്ലെന്നും അർത്ഥം വരുന്ന ചിരി ചിരിച്ച് സ്കൂട്ടായി... ആക്റ്റിവ എടുത്താണ് പോയത്.. ഒരു ഓട്ടോക്കാരനെ കൊണ്ട് ബിവറേജിൽ നിന്ന് ഒരു കുപ്പി വാങ്ങി, മെഡിക്കൽ സ്റ്റോറിൽ കയറി ഒരു ഉറക്കഗുളികയും സംഘടിപ്പിച്ചു. നേരേ രവിയേട്ടൻ്റെ വീട്ടിലെത്തി. ഹോട്ടൽ വാങ്ങിയാലുള്ള ലാഭനഷ്ടങ്ങൾ മുറാദ് പറഞ്ഞ് തന്നത് വിശദീകരിച്ച് കൊടുത്തു. അതിന് ശേഷം നാണപ്പേട്ടനുമായി ഒന്ന് കൂടിയിട്ട് ഇപ്പോൾ വരാമെന്ന് രമ ചേച്ചിയെ പറഞ്ഞ് സമ്മതിപ്പിച്ച് ഞങ്ങളിരുവരും എൻ്റെ ആക്റ്റിവയിൽ അവിടെ നിന്നും മുങ്ങി.
ഭാര്യയുമായി അടുത്ത് പെരുമാറാൻ തുടങ്ങിയതോടെ രവിയേട്ടൻ്റെ രാത്രിസഞ്ചാരം നിന്ന്
💬 Comments
View all comments