0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.4K

മുട്ടിൽ നിലത്തിരുന്നുപോയി .. തലതാഴ്ത്തി കൈയുഴിഞ്ഞു കൊണ്ട് ഏങ്ങലടിക്കുന്ന കേട്ടു.

"ഇന്നലെ ഞാനറിയാതെ നിന്നെയൊന്ന് തട്ടിപ്പോയപ്പോ. ചന്തിക്ക് പിടിച്ചെന്നുംപറഞ്ഞു നീയെന്നെ ഞെരമ്പ് രോഗിയാക്കി നാണം കെടുത്തീല്ലേ?അനുഭവിക്ക്.".. അവൾ കണ്ണ് തുടക്കുന്ന കണ്ടു. എനിക്കൊന്നും തോന്നീല്ല.ചിലപ്പോ ഇതവളുടെ അടാവായിരിക്കും. പറയാൻ പറ്റില്ല സാധനത്തിനെ..

ഞാൻ അവളുടെ ഊരക്ക് ഒരു തോഴി കൂടെ കൊടുത്തു.

"അമ്മേ " അവൾ നിലവിളിച്ചു കൊണ്ട് നിലത്തേക്ക് പൂർണമായി വീണു..ഊരക്ക് കൈ കൊടുത്ത് കുറച്ചു നേരം.. പിന്നെ പതിയെ എഴുന്നേറ്റു..ഏളിക്ക് കൈ കൊടുത്തു അമ്മയുടെ റൂമിലേക്ക് നടന്നു.

"നല്ല അഭിനയം ആണ് ട്ടോ " ഞാൻ വിളിച്ചു പറഞ്ഞു...കരയുന്നത് നിന്നില്ല എന്നറിഞ്ഞപ്പോൾ സമാധാനം തോന്നി.പോട്ടെ നാശം.

പെട്ടന്നാ കാര്യത്തിലേക്ക് തിരികെ വന്നത് അമ്മ എവിടെ പോയി..

പെട്ടന്ന് കത്തി.. കല്യാണത്തിന്.. ഈ ശവത്തിനെ എന്തുകൊണ്ട് കൊണ്ടോയില്ല.. എന്നോട് പിന്നെ പറഞ്ഞാൽ വരില്ലെന്ന് അറിയാം അമ്മക്ക്. ഇന്നലെ തന്നെ വിഷ്ണു വിളിച്ചുകൊണ്ടു പോയതാ.

അടുക്കളയിലേക്ക് കേറി.. വയറ്റിൽ ഉരുൾപൊട്ടൽ തുടങ്ങിയിരുന്നു... വെള്ളപ്പം മാത്രം കണ്ടു... ഈശ്വര പഞ്ചസാര മാത്രം കൂട്ടി കഴിക്കേ. ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല. ചെറിയമ്മയോട് എന്തേലും ഉണ്ടാക്കാൻ പറഞ്ഞു കാണും.. എന്നെ കഴിപ്പിക്കേ അവളോ? ഈ ജന്മത്തിൽ നടക്കില്ല. എന്തേലും ഉണ്ടാക്കാം.എഗ്ഗ് റോസ്റ്റ്. നല്ല ആശയമാണെന്ന് തോന്നി.

ഞാൻ രണ്ടു സവാള അരിഞ്ഞു, പച്ചമുളക് കീറി.. ഇഞ്ചിയും വെളുത്തുള്ളിയും നുറുങ്ങനെ അരിഞ്ഞു.ചെറിയൊരു തക്കാളിനാലായി കീറി. മുട്ട ഒന്നെടുത്തു പുഴുങ്ങാൻ വെള്ളം വെച്ചു പെട്ടന്നൊരു തോന്നൽ.. ചെറിയമ്മയില്ലേ.വല്ലതും കഴിച്ചു കാണുമോ .. .പാവം തോന്നി..പെട്ടന്ന് മനസ്സലിഞ്ഞു.  അത്രക്കൊന്നും ചെയ്യേണ്ടിയിരിന്നുന്നില്ല.. അറിയാതെ വന്നു തട്ടിയതായിരിക്കും. കരഞ്ഞല്ലേ

💬 Comments

View all comments