0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.4K

പോയത് വേദന എടുത്ത് കാണുമോ.അവസാനം വെറുതെ ചവിട്ടുകയും ചെയ്തു.

കോപ്പ് ഇതെല്ലാം ഞാൻ തന്നെ അല്ലെ ചെയ്തത്.. എന്നിട്ടിപ്പോൾ വിഷമിക്കുന്നതോ.അതും ഞാൻ തന്നെ.ഈ സ്വഭാവം മാറ്റാൻ ഞാൻ കഴിവതും നോക്കിയതാണ്. പണ്ടൊരുത്തൻ മെക്കിട്ടു കേറിയത്തിന് തല്ലി സൈടാക്കിയിട്ട്.. വീട്ടിൽ പോവാൻ നോക്കുമ്പോളായിരുന്നു.. മനസ്സലിഞ്ഞത്.. എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന കണ്ടപ്പോ.. കിണ്ടി. ചെയ്യേണ്ടിരുന്നില്ലെന്ന് തോന്നി. അവനെ പൊക്കി ഹോസ്പിറ്റൽ കൊണ്ടുപോയി. വീട്ടിലാക്കിയാണ് തിരിച്ചു പോന്നത്.എന്താ പറ്റിയത്

ഒരാഴ്ച കഴിഞ്ഞപ്പോൾ അവനും രണ്ടുമൂന്നെണ്ണവും കൂടെ വന്നു എന്നെ തല്ലി... സൈടാക്കി. തിരിഞ്ഞു നോക്കിയില്ല.. പാഠം പഠിച്ചോ? എവിടെ...

പക്ഷെ ചെറിയമ്മ അങ്ങനെ ആണോ.. ഇനി ഞാൻ എന്തേലും ചെയ്തെന്നു പറഞ്ഞു അമ്മയോടോ അച്ഛനോടോ പറഞ്ഞാൽ കഴിഞ്ഞു.കോപ്രമൈസൊന്നും അതിന്റെടുത്ത്  നടക്കാത്തതാണ്.

മെല്ലെ ഞാൻ അമ്മയുടെ റൂമിലേക്ക് നടന്നു... വാതിൽ തുറന്നു കിടക്കാണ്..ഞാനുള്ളിലേക്ക് ഏന്തി നോക്കി.. ബെഡിൽ കമിഴ്ന്നു കിടക്കുന്നു.. ചുമൽ കുലുങ്ങുന്നുണ്ട് കരയാണോ?അറിയില്ല .

കട്ടിൽ റൂമിന്റെ തൊട്ടു നടുക്കാണ്. പഴയ തറവാട് വീടാണ് ഞങ്ങളുടേത്.. ജനലെല്ലാം മുഴുവൻ മരം കൊണ്ടുള്ള പഴയ മോഡൽ .നടക്ക് ഗ്ലാസ്സില്ല അതുകൊണ്ടുതന്നെ പകൽ സമയത്തും റൂമിൽ വെളിച്ചം വളരെ കുറവാണ്...വാതിൽ തുറന്നതുകൊണ്ടുള്ള വെളിച്ചം മാത്രം ഇപ്പൊഴുള്ളിലുണ്ട് .. ഞാൻ നിന്നു പരുങ്ങി .. ഉള്ളിലേക്ക് കേറി ഒരു സോറി പറയണോ..എന്നാലോചിച്ചു. താഴ്ന്നു കൊടുന്നുന്നപോലെയവൾക്ക് തോന്നിയാൽ പിന്നെ തലയിൽ കേറും.വേണ്ടാന്ന് വെച്ചാൽ അമ്മയോടെന്തേലും പറഞ്ഞു കൊടുത്താൽ അതും തീർന്നു..

എന്തായാലും കേറാം.. ഞാൻ കട്ടിലിന്റെ അടുത്ത് പോയി.. സൈഡിൽ ഇരുന്നു...വന്നതറിഞ്ഞിരിക്കും പെട്ടന്നൊരു നോട്ടം. ചെറിയ വെളിച്ചതിലും ആ കണ്ണ് ചുവന്നു കലങ്ങിയിട്ടുണ്ട്..മുഖമെല്ലാം വാടി .

"ചെറിയമ്മേ

💬 Comments

View all comments