Chapter Title : മിഴി 2 [രാമന്‍]
പെട്ടന്നാണ് തിരിഞ്ഞു നോക്കിയത്... കൂർപ്പിച്ച മുനയുള്ള നോട്ടം.. ചന്തിക്ക് നോക്കുന്നത് കണ്ടു. ഞാൻ ചമ്മി.. തോടിന്റെ വക്കിലെത്തിയിരുന്നു. രാവിലെ ഞാൻ വന്നു കുളിച്ചതിനു തൊട്ടപ്പുറത്ത്. ചെറിയമ്മ തിരിഞ്ഞു മുന്നിലേക്ക് നോക്കി.. തോട് മുറിച്ചു കിടക്കാൻ രണ്ടു കവുങ്ങ്തടി ഇട്ടത് മാത്രം ആണ്.. നാലാടിയോളമുണ്ട് തോട്. പേടി കാണും ആ മുഖം ഒന്നുകൂടെ തിരിച്ചു എന്നെ നോക്കി.. ഉണ്ട് ആ മുഖത്തുണ്ട് പേടിയുണ്ട് . ഇപ്പൊ അവസരമെന്റെ കയ്യിൽ വന്നു. സഹായിക്കോ എന്നുള്ള ഒരു ചോദ്യം ഉണ്ടാവുമല്ലോ.ഞാൻ അമർത്തി ചിരിച്ചു ചെറിയമ്മയുടെ തൊട്ടടുത്തു വന്നു നിന്നു.
"ഡാ ചെക്കാ...നിനക്ക് പേടിയല്ലേ വേണേൽ എന്റെ കൈ പിടിച്ചോ "കൈ ഉയർത്തിയവൾ എന്റെ നേരെ നീട്ടി. അമ്മേ!!.. ഞാൻ വായപൊത്തിപ്പോയി എന്നാലും പേടി സമ്മതിക്കില്ല..എന്‍റെ മേലിടണം അവള്‍ക്ക്
"എനിക്കൊരു പേടിയുമില്ല " ഞാൻ സിമ്പിളായി പറഞ്ഞു.. ആ മുഖം വാടി. എന്നെയിട്ട് കളിപ്പിച്ചതല്ലേ നിക്കട്ടെ..
"അല്ല.. ന്നാലും വീണാലോ?" വീണ്ടും ചോദ്യം..
"ഞാൻ വീഴില്ല ചെറിയമ്മേ " ഞാനിത്തിരി ചിരിയോടെ പറഞ്ഞപ്പോ.. ആ മുഖത്തു ദേഷ്യം വിരിയുന്നത് അറിഞ്ഞു.മുഖം വീർത്തു..
"ഇനി ചെറിയമ്മക്ക് പേടിയുണ്ടോ?, വേണേൽ ഞാൻ പിടിക്കാം ?" ഞാൻ വീണ്ടും കളിപ്പിക്കാൻ പറഞ്ഞു...
"നീ പോടാ.. കൊരങ്ങാ, പട്ടി. എനിക്കറിയാം ഇത് കടക്കാൻ," അവളെന്നെ ഞെട്ടിച്ചു.. ചിരി പിടിച്ചു ഞാനാ നീക്കം നോക്കി നിന്നു... ഒരു കാൽ തടിയുടെ മുകളിൽ വെച്ചപ്പോഴേ ചെറിയമ്മ വിയർക്കുന്നത് ഞാൻ കണ്ടു. വെള്ളം നല്ലപോലെ ഒഴുകുന്നത് നോക്കി ഇടക്ക് കണ്ണടച്ച് നിന്നവൾ എന്നെ ഒന്ന് നോക്കി.ഞാന്‍ മൈന്‍റ് ചെയ്തില്ല നല്ല ധൈര്യം ഉള്ളതല്ലേ.
💬 Comments
View all comments