0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29631

നൊന്തു. ഇന്നേവരെയുണ്ടായിരുന്നവൾ പെട്ടന്ന് മാറിയപ്പോ അത് സ്വീകരിക്കാൻ കഴിയുന്നില്ല..
സൈറ്റിൽ പോവുന്നത് കൊണ്ട് കുളിച്ചു ഡ്രെസ്സെല്ലാം മാറി താഴെ വന്നപ്പോ... ചെറിയമ്മയും ഒരുങ്ങിയിട്ടുണ്ട്.എങ്ങട്ടാ പോവുന്നത് എന്ന് മനസ്സിലായില്ല. ചോദിക്കാൻ രണ്ടു തവണ നാക്കു പൊന്തി.. പക്ഷെ അടുത്തൊരാളുണ്ട് എന്ന് നോക്കാന് പോലും താൽപ്പര്യമില്ലാത്ത ആളോടെങ്ങനെ ചോദിക്കും.

ചായ കുടിക്കാൻ അമ്മ വിളിച്ചപ്പോ.. ഊണ്‍ മേശയിൽ അച്ഛനും,അമ്മയും,അവളുമുണ്ടായിരുന്നു. ഞാൻ വന്നിരുന്നതും,കഴിക്ക പോലും ചെയ്യാതെ അവളെഴുന്നേറ്റു പോയി.പുതിയ സംഭവമല്ലാത്തതുകൊണ്ട് അച്ഛനും, അമ്മയ്ക്കുമൊന്നും തോന്നിയില്ലെങ്കിലും എന്റെ മനസ്സിൽ പിടക്കുന്ന ഒരലർച്ചയായുണ്ടായത്.നിൽക്കാൻ തോന്നിയില്ല ഞാനും എഴുന്നേറ്റു പോയി.. അമ്മ ബാക്കിൽ നിന്ന് ഒച്ചയിട്ടെങ്കിലും കാര്യമാക്കിയില്ല.

എന്റെ മനസിലും ഇത്തിരി ദേഷ്യം തോന്നി.. മിണ്ടീല്ലേൽ എനിക്കാണല്ലോ പ്രശ്നം. താടക. അല്ലേൽ ഇത്രകാലം അവളുണ്ടായിട്ടാണല്ലോ ഞാൻ ജീവിച്ചത്.. ശവം. എന്നോട് മിണ്ടിയില്ലേൽ എനിക്ക് പുല്ലാണ് പുല്ല്.ഒന്നുമാലോചിക്കാതെ ഞാൻ കേറി കാറിൽ ഇരുന്നു.എന്തൊക്കെയോ മനസ്സിൽ ഇരുണ്ടു കേറുന്നുണ്ട്.കുറച്ചു സമയം കണ്ണടച്ചിരുന്നപ്പോ അച്ഛന് വന്നു.. പിന്നെ സൈറ്റിലേക്ക് വിട്ടു..
സൈറ്റിന്‍റെ മുന്നില്‍ നിന്നപാടെ ഒന്നും മനസിലായില്ല. കുറച്ചു കാലം മുന്നേ വന്നതാണ്. ഫ്ളോറിങ്, പെയിന്റിംഗ്, ഹാൻഡ്രയിൽ , ട്രസ് വർക്കിന്റെ പണിയെല്ലാം നടക്കുന്നതാണു ആദ്യമേ കണ്ടത്. ഉള്ളോട്ട് ചെന്നപ്പോഴല്ലേ എത്ര പണിയിനിയുണ്ടെന്ന് കത്തിയത്.
നാല് ബേസ്മെന്റ് ഏഴ് ഫ്ലോർ ആയിട്ടൊരു ബിൽഡിംഗ്‌. എന്താ ഞാൻ ചെയ്യേണ്ടത് എന്നൊന്നും ഒരു പിടിത്തവുമില്ലാതെ വട്ടമിട്ടു നടന്നു.ആകെക്കൂടെ ഇനിയുള്ള പണികളുടെ മൊത്തം ഒരു രൂപരേക കിട്ടി.അച്ചന്‍ വിളിച്ചൊരു പാർട്ടി,സ്പേസ് നോക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞു.ഒര ഐ ടി കാർ. രണ്ടാം നിലയിൽ ഒരു സ്പസ് അവർക്ക് കാട്ടികൊടുത്തു .അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് വിയർത്തു.വന്നപ്പോ

💬 Comments

View all comments