Chapter Title : മിഴിരണ്ടിലും...[Jack Sparrow]
നിക്ക് ഞാനും വരുന്നു"
അവൻ എൻ്റെയോപ്പം ഓടിയെത്തി എന്നിട്ട് പറഞ്ഞു...
"നീ എന്തിനാടാ ഇത്ര ധൃതി പിടിക്കുന്നേ? സാധാരണ ഇതിലും കുറച്ചുകൂടി വൈകിയല്ലേ നമ്മൾ അവിടെ എത്താറുള്ളത്? ഇനി ഇന്നലെ വൈകി ചെന്നതാണേൽ അത് ഇന്നലെ സ്‌പെഷ്യൽ ക്ലാസ്സ് അല്ലേ? ഇന്ന് ഇത്ര ധ്യതി പിടിക്കാൻ മാത്രം സ്പെഷ്യൽ ക്ലാസ്സ് ഒന്നും ഇല്ലല്ലോ?"
ഒറ്റ ശ്വാസത്തിൽ അവൻ ഇത്രയും ചോദിച്ചതും എന്തുപറയണമെന്നറിയത്തെ ഒരു നിമിഷം ഞാൻ ഒന്ന് കുഴങ്ങിപോയി..കാരണം നമ്മുടെ മനസ്സിലെ ഉദ്ദേശം എന്താണെന്നവനറിയില്ലല്ലോ...!
"അത്...അത് പിന്നെ ഇനി ടീച്ചർ എങ്ങനും നേരെത്തെ വന്ന് ക്ലാസ്സ് എടുക്കുന്നുണ്ടെങ്കിലോ?വൈകി ചെന്നാൽ നിനക്ക് ഒരു പ്രശ്നോമില്ല... നീ ടീച്ചർടെ പ്രിയ ശിഷ്യനും പ്രധാന പഠിപ്പികളിലൊരാളുമാണല്ലോ...!"
അത് എൻ്റെയൊരു സ്ഥിരം പ്രയോഗമാണ്...ഇതുപോലെ എന്തെങ്കിലും പറഞ്ഞ് അവൻ എന്നെ കുഴപ്പിക്കുമ്പോൾ അവന്റെ വായടപ്പിക്കാൻ ഞാൻ ഉപയോഗിക്കുന്ന ഒരു ലേബൽ ആണ് "പഠിപ്പി". അത് എന്താണെന്നല്ലേ ? ഇഷ്ടന് പഠിപ്പി എന്ന് ആരെങ്കിലും വിളിച്ച് കേട്ടാൽ പിന്നെ അത് മതി അവന് തല്ലുണ്ടാക്കാൻ... പക്ഷേങ്കി ആൾ നല്ല ഒന്നാന്തരം പഠിപ്പി തന്നെയാണ്, വ്യത്യാസം എന്തെന്നാൽ ക്ലാസ്സിലെ മറ്റു പഠിപ്പികളുടെ പോലെ എതുനേരവും പുസ്തകപുഴുവായി നടക്കുന്ന പതിവ് ഇല്ലവന് പകരം നേരെ ഒപ്പോസിറ്റ് ആണ്,ക്ലാസിൽ വൈകി വരിക,സ്പെഷൽ ക്ലാസിൽ കേറാതിരിക്കുക,സ്കൂളിലേക്ക് ആണെന്നുംപറഞ്ഞ് ആ വഴി സിനിമയ്ക്ക് പോവുക ഇതൊക്കെയാണ് ഇവൻ്റെ മെയിൻ..!എന്നാലും സകല ഉടായിപ്പുകളിലും മുൻപിൽ തന്നെ ഉണ്ടാവും,
ഇതൊക്കെയാണെങ്കിലും ക്ലാസ്സിലെ സകല പരീക്ഷകൾക്കും അതായത് ചെറിയ ക്ലാസ്സ് ടെസ്റ്റ് മുതൽ വാർഷിക പരീക്ഷ വരെ എല്ലാത്തിനും 95% ന് മുകളിൽ മാർക്ക് ഉണ്ടാവും...!
"ദേ
💬 Comments
View all comments