Chapter Title : മഞ്ഞമന്ദാരങ്ങൾ [സമുദ്രക്കനി]
ഉദ്ദേശിച്ചത്,
ഒരു കാര്യപ്രാപ്‌തിയാകുന്നതുവരെ അവനെ
ആരെങ്കിലും നോക്കേണ്ടേ? എൻ്റെ സ്ഥിതി
നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ.
ഞാൻ തന്നെ ബുദ്ധിമുട്ടിലാണ്.” കുമാരേട്ടൻ
പറഞ്ഞു നിർത്തി.
ഓമന അമ്മായി അടുത്തേക്കു വന്നു.
അവരുടെ തൊണ്ട സങ്കടത്താൽ ഇടറി,
കണ്ണുകൾ നിറഞ്ഞിരുന്നു.
"അതിനെന്താ കുമാരേട്ടാ... അപ്പു അങ്ങനെ
ആരുമില്ലാത്ത ഒരു കുട്ടിയല്ല. അവനെ
ജീവിതകാലം മുഴുവൻ ഞാൻ നോക്കും.
എൻ സ്വന്തം മോനായിട്ട്.”
പിന്നീട് അവർ എൻ്റെ അടുത്തേക്കു വന്നു.
തിണ്ണയിൽ ചാരിയിരുന്ന എന്നെ അവർ
ചേർത്തുപിടിച്ചു. അവരുടെ മൃദുവായ
വയറ്റിൽ എൻ്റെ തല ചേർത്തുവെച്ച്, കവിളിൽ
തലോടിക്കൊണ്ട് പറഞ്ഞു:
“മോനേ... അപ്പു, എൻ്റെ കുട്ടി... ഇനി ഇങ്ങനെ
വിഷമിച്ചിരിക്കരുത്. പോയവർ പോയി.
ദുരിതം അനുഭവിച്ച് കുറെ നാൾ കിടക്കാത
പോയത് നന്നായി. മോൻ
അമ്മായിയോടൊപ്പം പോരണം. അച്ഛമ്മയോട്
ഞാൻ വാക്ക്കൊടുത്തതാണ്-നീ
അനാഥനാകില്ല, നിനക്ക് ഞാനുണ്ടാകും
എന്ന്.”
ഞാൻ നിറകണ്ണുകളോടെ തലയുയർത്തി
അവരെ നോക്കി. അവർ എൻ്റെ കവിളിലൂടെ
ഒഴുകിയ കണ്ണുനീർ തുടച്ചു.
ഓമന അമ്മായി ഞങ്ങളുടെ ഒരു
ബന്ധുവായിരുന്നു. അവർക്ക് ഒരേയൊരു
മകളുണ്ട്-ഇരുപതുകാരി നീലിമ. നീലിമ
ചേച്ചിയും അമ്മായിയെപ്പോലെ
സുന്ദരിയായിരുന്നു. അവരുടെ ഭർത്താവ്
അയ്യപ്പൻ, നീലിമയ്ക്ക് അഞ്ചോ ആറോ
വയസ്സുള്ളപ്പോൾ കാട്ടിൽ വിറക് വെട്ടാൻ
പോയി, പിന്നെ തിരിച്ചുവന്നില്ല. പുലി
പിടിച്ചുവെന്നും, തമിഴ്നാട്ടിലേക്ക് പോയെന്നും
പറയപ്പെടുന്നു. ആർറിയാം. ഇടയ്ക്കിടെ
അവർ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു-
അച്ഛമ്മയെ കാണാൻ. നീലിമ ചേച്ചിയും
ഒപ്പമുണ്ടാകും. അന്നുമുതൽ ഞാനും
ചേച്ചിയും നല്ല കൂട്ടുകാരായിരുന്നു. അകലൂർ
മലയുടെ അടിവാരത്താണ് അവരുടെ
താമസം.
35 കാരിയായ ഓമന അമ്മായി നല്ല
സുന്ദരിയായ സ്ത്രീയായിരുന്നു. വെളുത്തി
ശരീരം, പാകത്തിന് തടിച്ച
💬 Comments
View all comments