Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
അവിടെ തന്നെ നിന്നു…
അപ്പോഴേക്കും അമൽ ആക്ടിവ സ്കൂട്ടറിൽ വീട്ടിലേക്ക് വന്നു....
വണ്ടി സ്റ്റാൻഡിൽ വെച്ചു, സീറ്റിനടിയിൽ നിന്നും വാങ്ങിയ സാധനങ്ങൾ എടുക്കുമ്പോഴേക്കും രശ്മിയുടെ ശബ്ദം ആ തയ്യൽ മുറിയുടെ ജനലിലൂടെ അവന്റെ കാതുകളിലേക്ക് എത്തി....
""നീ വന്നോ,,, നിന്നെ കാണാതെ ഇവൾ ഇവിടെ കിടന്നു കയറുപൊട്ടിക്കുവാരുന്നു....""
""എന്തിനു??.. എന്നാപറ്റി സുനൂ …??""
ഒരു ചെറിയ ചിരിയോടെ, ചെരുപ്പ് സ്റ്റെപ്പിലേക്ക് അഴിച്ചിട്ടുകൊണ്ട് തയ്യൽ സാധനവുമായി അമൽ ഉള്ളിലേക്ക് കയറി അമ്മ രശ്മിയുടെ കയ്യിൽ കൊടുത്തു....
""എടാ ആ മനോജ് എപ്പോഴാ വണ്ടിയുമായിട്ട് വരുന്നത് എന്ന് പറഞ്ഞത്…??""
രശ്മി ചോദിച്ചു...
""അയ്യേ..!!! അതാണോ കാര്യം മനോജേട്ടൻ കറക്റ്റ് 10 മണി ആവുമ്പോഴേക്കും വണ്ടിയുമായിട്ട് ഇവിടെ വരും,, അതാലോചിച് ടെൻഷൻ ആവണ്ട...ഞാൻ ഒരു കാര്യം ഏറ്റാൽ അത് ഏറ്റതാണെന്ന് സുനൂ ന് അറിയാലോ....""
കുറച്ചു ഗമയിൽ അമൽ സൂസനോട് പറഞ്ഞു…
""ആ ഒരു കാര്യത്തിലാ ഞങ്ങൾക്കും പേടി,, അല്ലെ ചേച്ചി??...""
എന്നും ചോദിച്ചു കൊണ്ട് രശ്മി തിരിച്ചു അടിച്ചു കളിയാക്കി....
""ഉവ്വുവ്വേ,, നിങ്ങളുടെ കളിയാക്കൽ കേട്ടാൽ ഞാൻ ഏറ്റ കാര്യങ്ങളൊന്നും നടക്കാത്ത പോലാണല്ലോ??""
എന്നുപറഞ്ഞു കൊണ്ട് അമൽ പുറത്തേക്കു നടന്നു ചെന്നു വണ്ടിയുടെ ഫ്രണ്ടിലെ പ്ലാറ്റ്ഫോമിൽ ഇരുന്ന ബിഗ്ഷോപ്പറുമായി അകത്തേക്ക് കയറി…
""അമലുട്ടൻ കാര്യങ്ങൾ ഒന്നും നടത്തില്ലന്ന് പറഞ്ഞില്ലല്ലോ??...
നീയായ കൊണ്ടാണ് ഞങ്ങൾക്ക് പേടി എന്ന് മാത്രമല്ലെ പറഞ്ഞുള്ളു...'""
സൂസൻ ചെറിയ ചിരിയോടെ പറഞ്ഞു....
""ഹാ... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുമ്പോലെയാ,, ഞാൻ പോയി കഴിയുമ്പോ നിങ്ങള് പഠിക്കും....""
""എങ്ങോട്ട് പോവാൻ???.. സാർ ആദ്യം ഏതെങ്കിലും കോഴ്സ്
💬 Comments
View all comments