0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

എടുത്തു പഠിക്കാൻ നോക്ക്,, എന്നിട്ട് ആലോചിക്കാം നമ്മൾക്കു എങ്ങോട്ടേലും പോണോ വേണ്ടയോ എന്ന്...""

രശ്മി കുറച്ചു കപട ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് അമലിനോട് പറഞ്ഞു....

““ആ മതി മതി,,, നീയിനി അതും ഇതും പറഞ്ഞു കൊച്ചന്റെ മൂഡ് കളയണ്ട...""

എന്നും പറഞ്ഞു സൂസൻ ഇടയിൽ കയറി…

"""അല്ലേലും സുനൂ ന് മാത്രമേ എന്നോട് സ്നേഹം ഉള്ളു...""'

എന്ന് പറഞ്ഞു കൊണ്ട്കൈയിൽ ഇരിക്കുന്ന ബിഗ്ഷോപ്പറിൽ നിന്നും ഒരു കെട്ട് ചീര എടുത്തു സൂസന്നയ്ക്ക് അമൽ നൽകി…

""ആഹാ കൊള്ളാലോ,,,ഫ്രഷ് ആണല്ലോ,,,ഇതെവിടുന്നു വാങ്ങിയെടാ അമലുട്ടാ???""

സൂസൻ വിടർന്ന മുഖത്തോടു കൂടി ആരാഞ്ഞു....

""ജംഗ്ഷനിൽ തട്ട് ഉണ്ടാരുന്നു സുനൂ ,, ഫ്രഷ് ആണെന്ന് കണ്ടപ്പോൾ നിർത്തി 2 കെട്ട് വാങ്ങി പോന്നു...

അല്ല ഷെറിനേച്ചി വിളിച്ചോ,,, എന്തുപറഞ്ഞു??..""

""അവൾ മുൻപേ വിളിച്ചാരുന്നു,, ആറര കഴിയും കേറാനായിട്ട്,, ചെക്ക് ഇൻ ചെയ്തിട്ട് പറയാമെന്നു പറഞ്ഞിട്ടുണ്ട്...""

സൂസൻ പറഞ്ഞു നിർത്തി...

""മ്മ്….

രാവിലെ എനിക്ക് മെസ്സേജ് ഇട്ടുണ്ടാരുന്നു,,, കഴിഞ്ഞ പ്രാവിശ്യത്തെ പോലെ പോസ്റ്റ് ആക്കരുത് എന്ന്... ""

അമൽ ഒരു ചെറുചിരിയോടെ പറഞ്ഞു...

""ആ ഇതേ ഞങ്ങളും പറഞ്ഞുള്ളു, അല്ലെടി രശ്മി.... ""

അമലിനെ ആക്കികൊണ്ട് സൂസൻ പറഞ്ഞു...

""ദേ സുനൂ ട്ടി ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല കേട്ടോ..!!""

""കറക്റ്റ് പത്തുമണി ആവുമ്പോ വണ്ടിയുമായിട്ട് ഞാനും മനോജേട്ടനും ഇവിടുന്ന് എയർപോർട്ടിലേക് പോകും…

രണ്ടാളും നേരെത്തിനും കാലത്തിനും ഒരുങ്ങികെട്ടി ഇറങ്ങിയാൽ അതിൽ കൊണ്ട്പോകാം,,,,

എനിക്ക് പറ്റത്തില്ല കഴിഞ്ഞ തവണത്തെ പോലെ നിങ്ങളുടെ മോൾടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ..!!””

ചെറിയ ദേഷ്യത്തോടെ അമൽ പറഞ്ഞു കൊണ്ട്

💬 Comments

View all comments