Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
കയ്യിൽ ഇരിക്കുന്ന സാധനങ്ങൾ അകത്തേയ്ക്കു വെയ്ക്കാനായി കേറി....
""നീയിങ്ങനെ കിടന്നു തിളച്ചിട്ട് ഒരു കാര്യവുമില്ല,,, സമയം എത്രയൊക്കെ താമസിച്ചു എന്ന് പറഞ്ഞാലും ഞങ്ങൾ കേറാണ്ട് വണ്ടി ഇവിടുന്നു ഒരടി നീങ്ങില്ല..!!
അല്ലെടി രശ്മി..??""
രശ്മിയ്ക്കു മാത്രം മനസിലാകാവുന്ന ഒരു ചെറിയ കുത്തലോടെയും കള്ള ചിരിയോടുകൂടിയും സൂസൻ രശ്മിയ്ക്ക് നേരെ ഒരു ചോദ്യം എറിഞ്ഞു....
""അതുപിന്നെ... നമ്മൾ അല്ലിയോ VIP കൾ..??
അപ്പോൾ നമ്മളില്ലാതെ വണ്ടി എങ്ങനെ പോകും..??""
വളരെ സമർഥമായി രശ്മി അതിനു മറുപടി പറഞ്ഞെങ്കിലും അതിലുള്ള ഒരു പതർച്ച സൂസന് പിടികിട്ടിയെന്നു സൂസന്റെ മുഖത്തു നിന്നുള്ള ഗൂഡസ്മിതത്തിൽ നിന്നും രശ്മിയ്ക്കു മനസ്സിലായി....
""ഞാൻ തമാശ ആയിട്ടു പറഞ്ഞതല്ല,, രണ്ടാളോടും കൂടിയ… സമയത്തു റെഡിയായി എത്തിക്കോണം ഇല്ലേൽ ബാക്കി ഞാൻ അന്നേരം പറയാം...""
എന്നും പറഞ്ഞുകൊണ്ട് അമൽ ഹെൽമെറ്റും എടുത്തു പുറത്തേക്ക് ഇറങ്ങി,,,
""നീയിതെങ്ങോട്ട് പോവാ ഇപ്പോൾ??... ""
""ഞാൻ സലൂണിൽ വരെ പോവാ,,,, എന്തെ ആർക്കേലും വരാൻ ഉദ്ദേശം ഉണ്ടോ..??""
ചെറിയ ആക്കലോടെ അമൽ രശ്മിയുടെ ചോദ്യത്തിന് മറുപടി നൽകി…
""ആ ആദ്യം നിന്റെ അമ്മയെ കൊണ്ട് പോ…
അല്ലേൽ വേണ്ട,, വല്ല തൊഴിലുറപ്പുകാർക്കും കൊടുക്കാം…""
""""പ്ഫാ!!!!!.... """"
എന്ന് ആട്ടികൊണ്ട് തയ്ക്കുന്ന സ്റ്റൂളിന് പൊക്കം അഡ്ജസ്റ്റ് ആക്കാനായി ഉപയോഗിക്കുന്ന കുഷ്യൻ പോലെയുള്ള തലയണ എടുത്തു രശ്മി സൂസന് നേരെ എറിഞ്ഞു...
ഇതും കണ്ടു ചിരിച്ചോണ്ട് ഹെൽമെറ്റും തലയിൽ വെച്ചു അമൽ പതിയെ സലൂണിലേക്ക് നീങ്ങി....
ഇത്രയും ആയിട്ടും ഒന്നും മനസിലാവാത്തവവരോട്,,,,
എന്റെ പേര് അമൽ...
വയസ്സ് ഇരുപത് ആകുന്നു...
പത്തനംതിട്ടയിലെ നഗരത്തിനും ഗ്രാമത്തിനും ഇടയിൽ
💬 Comments
View all comments