0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ബ്ലാക്ക് വരുന്ന ഒരു ഷിഫോൺ സാരിയും,, അതിനു വേണ്ടി ഒരു കറുത്ത ബ്ലൗസും ആണ് എടുത്തിരിക്കുന്നത്,,

ആന്റി ഒരു ലാവെൻഡർ കളർ ചുരിദാറും, വൈറ്റ് ലെഗ്ഗിങ്സും ആണ് എടുത്തു തേയ്ക്കാൻ ആയി വെച്ചിരുന്നത്....

"""തേയ്ക്കുവാണെങ്കിൽ പറയണ്ടായോ...

ഞാൻ ദേ വരണു...!!!""

എന്നും പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങി..

"""നീ പോകണ്ട...

നിന്റെയാ ബ്ലൂ ഷർട്ട് ഞാൻ എടുത്തിട്ടുണ്ട്...

ആ കറുത്ത ജീൻസ് ഇട്ടിട്ട് ഊരി ഇട്ടതുകൊണ്ട് അത് എടുത്തില്ല....!!"""

അമ്മ അതും പറഞ്ഞു കൊണ്ട് തേപ്പ് തുടർന്നു...

ഞാൻ ഹാളിലെ ദിവാനിൽ കയറി കിടന്നു...

കുറച്ചു കഴിഞ്ഞു ആന്റി വന്നു കഴിക്കാനായി തട്ടി വിളിച്ചപ്പോഴാണ് ഞാൻ ചെറുതായി മയങ്ങി പോയ കാര്യം മനസ്സിലായത്...

"""എട്ടേ മുക്കാൽ കഴിഞ്ഞു കേട്ടോ,,, വന്നു കഴിക്കാൻ നോക്ക്...!!""

എന്നും പറഞ്ഞു ആന്റി ഡൈനിങ് ടേബിളിലേക്ക് നടന്നു....

അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നും കഴിക്കാൻ ഉള്ളതുമായി വന്നു ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ചിട്ട് കസേരയിൽ ഇരുന്നു...

""പോയി മുഖം കഴുകിയിട്ടു വാടാ.."""

അമ്മ എന്നെ നോക്കി പറഞ്ഞു...

ഞാൻ എണീറ്റു വാഷ്ബേസിനിൽ പോയി കണ്ണും മുഖവും കഴുകി, വായിൽ കുറച്ചു വെള്ളം എടുത്തു കുലുക്കുഴിഞ്ഞു തുപ്പിയ ശേഷം ടേബിളിലേക്ക് വന്നിരുന്നു...

ഉച്ചയ്ക്ക് വെച്ച ആന്റിയുടെ സ്പെഷ്യൽ ബീഫിന്റെ കൂടെ അപ്പം കൂടി ചുട്ടു വെച്ചിട്ടുണ്ട്...

അപ്പവും ബീഫും കൂട്ടി നന്നായി ഒരു പിടി പിടിച്ച ശേഷം ഞാൻ കൈയ്യും കഴുകി ഷർട്ടും എടുത്തു വീട്ടിലേക്ക് നടന്നു...

വീട്ടിലെ കക്കൂസിലും ഒന്നു കയറി കളയാനുള്ളതൊക്കെ കളഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി റൂമിൽ വന്നു ഡ്രസ്സ് ഡ്രസ്സ്

💬 Comments

View all comments