0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ഉണ്ട്....

ആന്റി നേരെ നടന്നു ചെന്നു വീട് തുറന്നു…

"""എടി വന്നു ചായ കുടിച്ചിട്ട് പോകാം...!!"""

വീട്ടിലേക്ക് പോകാൻ തുടങ്ങിയ അമ്മയെ ആന്റി വിളിച്ചു...

"""മനോജേ,,, നീയും ഇരിക്ക് ഞാൻ ഇപ്പോൾ ചായ എടുക്കാം..."""

"""വേണ്ടേച്ചി...

അമ്മ ചായ ഇട്ടിട്ടുണ്ടാവും..."""

പുള്ളി ഒരു ചിരിയോടെ ആണ് ക്ഷണം നിരസിച്ചു...

"""രാധമ്മ എണീറ്റിട്ടുണ്ടാവില്ലടാ..

നീയിരിക്ക്.."""

"""അവരൊക്കെ വല്യ വല്യ ആൾക്കാരല്ലേ,,, നീയെന്തിനാ നിർബന്ധിക്കാൻ പോകുന്നത്...

വേണ്ടാന്ന് പറഞ്ഞില്ലേ,, പിന്നെയെന്താ..???"""

മനോജേട്ടന്റെ അമ്മയാണ് രാധാമണിയമ്മ,

പുള്ളിക്കാരി മരുന്നൊക്കെ കഴിക്കുന്ന കൊണ്ട് എങ്ങനെ പോയാലും എഴുനേൽക്കാൻ ഏഴ് മണിയൊക്കെ കഴിയും...

അത് വെച്ചുകൊണ്ടാണ് ആന്റി പറഞ്ഞത്...

പുള്ളി അവിടെ ഇട്ട വെയ്റ്റിനു പട്ടിത്താറ്റും താറ്റി അമ്മയും നേരെ എനിക്ക് പിന്നാലെ അകത്തേയ്ക്കു കയറി...

"""എങ്കിൽ ചായ ഇടുന്ന നേരം കൊണ്ട്ഞാൻ പോയി വണ്ടി ഇട്ടേച്ചും വരാം ചേച്ചി..."""

"""ഓഹ്ഹ്,,, നിർബന്ധമില്ല..."""

"""ഇവളെങ്ങനെയൊക്കെ പറയും.. നീ വാടാ..."""

പുള്ളി പറഞ്ഞതിന് മറുപടിയായി അമ്മ വീണ്ടും സ്കോർ ചെയ്തപ്പോൾ പുള്ളി ഒരു ചിരിയോടെ വണ്ടിയുമെടുത്തു വീട്ടിലേക്ക് പോയി...

"""പോയൊന്നു കുളിക്ക് പെണ്ണെ..."""

സോഫയിൽ ചാരി ഇരുന്നു കൊണ്ട് ഉറക്കം തൂങ്ങിയിരിക്കുന്ന ചേച്ചിയോട് അകത്തേക്ക് കയറിവന്ന ആന്റി പറഞ്ഞു…

"""അപ്പോൾ ഞാൻ പോയി ഒന്നു ഉറങ്ങട്ടെ...

ആരും വിളിക്കണ്ട,,, ഞാനായി എണീറ്റ് വന്നോളാം..."""

ചേച്ചി എണീറ്റു മുകളിലേക്ക് കയറി…

"""ഈ പെട്ടി ഇവിടെ വെച്ചാൽ മതിയോ..??""”

"""അത് നീ മോളിലേക്ക് കൊണ്ട് പോര്..."""

എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് ചേച്ചി മുകളിലേക്കുള്ള പടികൾ കയറി...

അതിനു പിന്നാലെയായി ഞാനും ആ ട്രോളി ബാഗും പൊക്കിക്കോണ്ട് ചേച്ചിക്

💬 Comments

View all comments