Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
(കഥയും കഥാപാത്രങ്ങളും സ്ഥലവും സാങ്കല്പികം മാത്രമാണ്)
""എടി രശ്മി അമലുട്ടൻ എന്തിയെടി…??""
വീടിന്റെ വരാന്തയോടു ചേർന്ന മുറിയിൽ തയ്യൽ മെഷീനിലായി തയ്ച്ചുകൊണ്ടിരുന്ന രശ്മിയോടായി സൂസൻ ചോദിച്ചു...
""അവൻ ദേ പുറത്തു വരെ പോയതാ ചേച്ചി, എന്നാ കാര്യം??""
""അല്ലെടി മനോജിനെ ഒന്ന് വിളിച്ചു നോക്കാൻ ആയിരുന്നു എപ്പോഴാ അവൻ വരുന്നത് എന്ന് അറിയാൻ...""
രശ്മി തയിച്ചുകൊണ്ടിരിക്കുന്ന തുണിയിൽ കണ്ണോടിച്ചുകൊണ്ട് സൂസൻ പറഞ്ഞു...
പറഞ്ഞിട്ടും തിരികെ മറുപടി ഒന്നും കിട്ടാത്ത കൊണ്ട് സൂസൻ തന്റെ മുഖം ഉയർത്തി നോക്കിയപ്പോൾ ഒരു കള്ളച്ചിരിയുമായി തന്നെ നോക്കിയിരിക്കുന്ന രശ്മിയെയാണ് കണ്ടത്…
""എന്താടി നാറി നോക്കുന്നെ...""
ഒരു ചെറിയ ചമ്മലോടെയും പരുങ്ങലോടെയും സൂസൻ ചോദിച്ചു....
""ഒന്നുലായെ... നല്ല ഉറക്ക ക്ഷീണം മുഖത്ത് കാണാൻ ഉണ്ടല്ലോ....
ഓഹ് പറഞ്ഞപോലെ ഇന്നലെ ഞായറാഴ്ച ആണെന്ന് ഞാൻ മറന്നു ""
ഒരു കള്ള ചിരിയോടെ രശ്മി സ്വയമേ പറഞ്ഞു നിർത്തി....
""എടി കോപ്പേ നിയങ്ങു ഒരുപാടങ്ങു ഉണ്ടാക്കല്ലേ കേട്ടോ,,,നമ്മൾക്കും കാര്യങ്ങൾ ഒക്കെ അറിയാം..!!
നിയിപ്പോൾ ചെറുക്കൻ എവിടെ പോയെന്ന് പറയെടി...""
മുഖത്ത് ചെറിയ കള്ള ദേഷ്യം വരുത്തിക്കൊണ്ട്,, എന്നാലും ചെറിയ പുഞ്ചിരിയോടെയും സൂസൻ പറഞ്ഞു നിർത്തി...
""അവൻ ടൗണിൽ കുറച്ചു അത്യാവശ്യ സാധനം വാങ്ങാൻ പോയതാടി,
ഉടനെ വരും ,,, വരുമ്പോൾ തന്നെ ഞാൻ അങ്ങോട്ട് പറഞ്ഞു വിടാം,,,, പോരെ..?""
ഒരു ചെറിയ ചിരിയോടെ രശ്മി പറഞ്ഞു...
""ശെരിയെന്നാൽ,,,, നീ ചെറുക്കൻ വരുമ്പോൾ അവനെ വീട്ടിലേക്ക് പറഞ്ഞു വിടു...""
അതും പറഞ്ഞു സൂസൻ തിരികെ വീട്ടിലേക്ക് ഇറങ്ങുമ്പോഴേക്കും വഴിയിൽ നിന്നും സ്കൂട്ടറിന്റെ ഹോൺ ശബ്ദം കേട്ട സൂസൻ
💬 Comments
View all comments