Chapter Title : മോനൊരു പെണ്ണ് [Sandhya]
അമ്മയോട് പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കണം...
ഞാൻ തീരുമാനിച്ചു.. പക്ഷെ അച്ഛനോട് എങ്ങനെ സംസാരിക്കണമെന്ന് ഒരു രൂപവും കിട്ടുന്നില്ല... ആകെ ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥ.. സമയം കൂടും തോറും അപകടസാധ്യതയും കൂടും.. ഞാൻ മനസ്സിൽ ഒരു തിരക്കഥ എഴുതിയുണ്ടാക്കി രണ്ടും കല്പിച്ച് അച്ഛനെ ഫോണിൽ വിളിച്ചു..
"ഹലോ...
"ആ അച്ഛാ.. അച്ഛൻ വിളിച്ചിട്ടുണ്ടായിരുന്നല്ലേ.. ഞാൻ ഉറങ്ങിപ്പോയി.. - ഒന്നു സംഭവിക്കാത്തപോലെ മിസ്സ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുന്നതുപോലെ വിളിച്ചു...
"മ്... ഞാൻ കണ്ടു..
"ആ... അത് അച്ഛാ.. ഞാനൊരു റീൽ ഉണ്ടാക്കാൻ വേണ്ടി ഒരു തമാശയ്ക്ക് അങ്ങനെ ചെയ്തതാ.. വെറുതെ കിടന്നിട്ട് ഉറങ്ങിപ്പോയി..
"നിന്റെയൊരു റീൽ.. അപ്പൊ വെറുതെ വീട്ടിലിരുന്നിട്ട് ഇതൊക്കെയാണല്ലേ പണി..
"അല്ല അച്ഛാ... അത് ഞാൻ...
"ആ എന്തായാലും ഇതോടെ എല്ലാം നിർത്തിയേക്ക്.. നാളെ തന്നെ ജോലി നോക്കിക്കോ... കേട്ടല്ലോ...
"ആ അച്ഛാ.. നിർത്തി ഒക്കെ..
"ആ പിന്നെ.. ആ മുടി അങ്ങ് വെട്ടിയേക്ക്..
"ആ... അ.. അത്.. ആ വെട്ടാം.. - അത് കേട്ടതും എനിക്ക് സങ്കടമായി..
"അങ്ങനെ വളർത്തിയിട്ട് നടക്കുമ്പോഴൊക്കെ അങ്ങനൊക്കെ തോന്നിയില്ലെങ്കിലേയുള്ളൂ..
"ആ അച്ഛാ.. പിന്നെ.. അമ്മയോട് പറയല്ലേ...
"പറയും... അവള് കൂടി ഇതൊക്കെ ഒന്നറിഞ്ഞിരുന്നോട്ടെ...
"അയ്യോ അച്ഛാ വേണ്ട.. അമ്മ കൊല്ലും എന്നെ..
"സാരമില്ല.. ഇടക്ക് നല്ലത് കിട്ടുന്നത് നല്ലതാണ്..
"അച്ഛാ പ്ലീസ്...
"നീ വെച്ചേ.. ഞാൻ വൈദ്യരെ കാണാൻ വന്നതാണ്... കേറാനായി..
"അച്ഛാ... പ്ലീസ് പറയല്ലേ..
"വെക്ക് വെക്ക്.. നോക്കാം..
അച്ഛൻ ധൃതികൂട്ടി ഫോൺ കട്ടാക്കി.. അങ്ങനെ എന്റെ പെൺ ജീവിതം കഴിഞ്ഞു.. എങ്കിലും വിജാരിച്ച അത്ര
💬 Comments
View all comments