Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
തന്റെ അച്ഛനോട് തുറന്നു പറഞ്ഞു അയാൾ പക്ഷെ അവൻ സംസാരിക്കുന്നതിനു മുൻപ് തന്നെ ഹരിദേവയും ആയി സംസാരിച്ചു ഇത് ഉറപ്പിച്ചിരുന്നു അത് കിരണിന് ഒരു വലിയ സർപ്രൈസ് ആയി. ചാന്ദിനി ക്കും ഇത് തന്നെ ആയിരുന്നു അങ്ങനെ ആ ദിവസത്തിന്റെ തലേദിവസം ആയി
പൂനത്തിന്റെ മാതാപിതാക്കൾ ഹരിദേവയെ കാണാൻ വന്നു അവർ പറഞ്ഞു ഞങ്ങൾ പൂനത്തിന്റെ കല്യാണം ഉറപ്പിച്ചു അത്ആരാണ് എന്ന് ഹരിദേവ ആരാഞ്ഞു
രാജേന്ദർ ചേട്ടന്റെ മകൻ വരുൺ
ഹരിദേവ മനസിൽ ചിന്തിച്ചു ചേരും പാടി ചേർന്നു പൂനത്തിന് ചേരുന്നത് ഇതുപോലെ ഉള്ള നെറികെട്ടവൻ ആണ് അലെങ്കിലും അവളും അവളും അത്ര മോശം അല്ല. സ്വന്തം പെങ്ങൾക്ക് എങ്ങനെ ഇതുപോലുള്ള ഒന്ന് ജനിച്ചു മനസിൽ ഓർത്തു ഹരി ദേവ.
പൂനം സമ്മതിച്ചോ എന്ന് അയാൾ ആരാഞ്ഞു ആദ്യം ഇല്ല പിന്നെ അവൾക്കു വാശി കിരണിന്റെ കല്യാണത്തിന്റെ മുൻപ് അവളുടെ കല്യാണം നടക്കണം എന്ന്
അത് നടക്കുമോ അളിയാ കിരണിന്റെ കല്യാണത്തിന് മുൻപ്
നടത്തും അളിയാ എന്റെ കൂടി വാശി ആണ്
എന്തിനു വാശി ഇവിടെ തെറ്റ് കാണിച്ചത് പൂനം ആണ് അല്ലാതെ കിരണോ അവന്റെ വീട്ടുകാരോ അല്ല. ഇതുപോലെ അവിഹിത വേഴ്ച കണ്ട നല്ലൊരു ശതമാനവും ആളുകൾ രണ്ടിനെയും തീർക്കും കിരണും കുടുംബവും നല്ല വിദ്യാഭ്യാസം നേടിയവരും നല്ല കുടുംബക്കാരും ആണ്. ആയതു കൊണ്ട് അവർ ഇത് മാന്യമായി അവസാനിപ്പിച്ചു. ഇനി അവൾ അവിടെയും പോയി ഇതുപോലെ കാണിച്ചാൽ വരുൺ ചോദിക്കുകയും പറയുകയും ഇല്ല മനസിലായല്ലോ
അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല ഈ ആലോചനയുടെ കാര്യം പോലും അവർ ഒരു ബന്ധുക്കളും അയി ഷെയർ ചെയ്തില്ല. തീയതി ഉറപ്പിച്ച ശേഷം ആയി പുറത്തു വിട്ടത്
പിന്നെ പൂനത്തിന്റെ അച്ഛൻ ചോദിച്ചു അല്ല ചാന്ദ്നി യുടെ കല്യാണം നീ പറഞ്ഞതാണ് വരൻ ആരെന്നു നീ ഇതുവരെ പറഞ്ഞില്ല
എന്റെ എടുത്തു ചാടി ഉള്ള വാക്ക് കൊടുപ്പ് ആണ് എന്റെ മകളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല ഞാൻ അവൾക്കു കൂടി ഇഷ്ട്ടം ഉള്ള
💬 Comments
View all comments