Chapter Title : മൂന്ന് പെൺകുട്ടികൾ 6 [Sojan]
എന്നെനിക്ക് തോന്നി.
"ഇനി അതൊക്കെ ഓക്കെ ആണെന്നു തന്നെ വച്ചോ, പക്ഷേ എവിടാ അതിനൊരു സൗകര്യം"
എന്റെ മുഖം പാതി പ്രസാദിച്ചു!
ഞാൻ ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി. ആ മുഖം ചളിപ്പിനാൽ മഴയത്ത് നനഞ്ഞു നടക്കുന്ന കോഴിയെ പോലെ വികൃതമായിരുന്നു. ചേച്ചി തുടർന്നു.
"അർച്ചന ഉള്ളതിനാൽ വീട്ടിലും പരിസരത്തും ഒരു സൗകര്യവുമില്ല"
ഇത്രയും നേരവും എന്നോട് തത്വശാത്രം പറഞ്ഞതെല്ലാം ശുദ്ധ തട്ടിപ്പായിരുന്നു എന്ന് എനിക്കാദ്യമായി മനസിലായി. ചേച്ചിയിൽ നിന്നും ഒരിക്കലും ഈ രീതിയിൽ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചതല്ല. ഞാൻ നിർബന്ധിക്കണം. അതാണ് വിഷയം. വെറുതെ എല്ലാം എടുത്ത് തരാൻ ചമ്മൽ!!
എനിക്കും വ്യക്തമായ ഒരു ഉത്തരമില്ലായിരുന്നു. കട്ടിലിൽ കിടന്ന് കാണിച്ചുകൂട്ടുന്ന പിള്ളേരുകളിയല്ല എല്ലാം തുറന്ന് ഉള്ളിൽ തലയിടുന്നതും മറ്റും. മാത്രവുമല്ല അതിന് സ്വൽപ്പം സമയവും വേണം.
"ഇന്നലത്തെ പോലെ മോട്ടർ.."
"മൂന്നു ദിവസം കൂടുമ്പോളാണ് മോട്ടറടിക്കുന്നത്"
"ആറ്റിലും പറ്റില്ല" ഞാൻ തന്നെ പറഞ്ഞു.
"പോ എന്നാൽ നമ്മുക്ക് വേണ്ടെന്ന് വച്ചാലോ?"
ചേച്ചി പാതി തമാശായി പറഞ്ഞു.
"അങ്ങിനായിക്കോട്ടെ" ഞാനും പൂർണ്ണമായ പരിഭവം കളയാതെ തിരിച്ചടിച്ചു.
തിരിച്ച് വീട്ടിലേയ്ക്ക് ചക്കയുമായി ഞങ്ങൾ പോകുമ്പോൾ ആണ് പെട്ടെന്ന് എനിക്ക് വെളിപാടുണ്ടായത്.
"ചേച്ചി"
"ഉം"
"ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ"
എന്റെ അനവസരത്തിലുള്ള പാട്ടു കേട്ട് ചേച്ചി വാ പൊളിച്ചു.
"ചേച്ചി രാവിലെ മാമ്പഴം പെറുക്കാൻ വരുമ്പോൾ ഞാൻ വരട്ടെ?"
പെട്ടെന്നാണ് എനിക്കോർമ്മ വന്നത്, ആ സമയത്ത് നല്ല ഇരുട്ടാണ്, പിന്നെന്തു രസം?
"ശരിയാവില്ല, ശരിയാവില്ല" ഞാൻ തന്നെ അത് പറഞ്ഞു.
"ഉം എന്താ ശരിയാവാത്തത്?"
"അതേ
💬 Comments
View all comments