Chapter Title : മൂന്ന് പെൺകുട്ടികൾ 7 [Sojan]
സംസാരിക്കട്ടെ" എന്ന് പറഞ്ഞ് ചേച്ചി എന്നെ ഒഴിവാക്കിയിരുന്നു.
ചേച്ചിയുമായി ബന്ധമൊന്നും ഇല്ലാതിരുന്ന അവസരത്തിൽ എനിക്ക് അതത്ര അഭിമാന പ്രശ്നമായി തോന്നിയിരുന്നില്ല. പിന്നീടെപ്പോഴോ പതിയെ ഞാൻ ചേച്ചി എന്റെ മാത്രമാണെന്ന് ചിന്തിക്കാൻ തുടങ്ങി. അതോടെ അമ്പിളി എന്റെ മുഖ്യ ശത്രുവായി മാറി.
ഒരിക്കലും എന്റെ മനസിന്റെ ഈ ഒരു വശം ഞാൻ ആര്യചേച്ചിയോട് നേരിട്ട് വാക്കാൽ പറഞ്ഞിട്ടില്ല, എങ്കിലും ചേച്ചിക്ക് അറിയാമായിരുന്നു എനിക്ക് അമ്പിളിയെ അത്ര ഇഷ്ടമല്ലാ എന്നത്.
അമ്പിളി ഉള്ള ദിവസങ്ങളിൽ ഞാൻ വേഗം തന്നെ എന്റെ വീട്ടിലേയ്ക്ക് തിരിച്ചു പോകുമായിരുന്നു. അപൂർവ്വമായി ചില ദിവസങ്ങളിൽ അമ്പിളി ഉറങ്ങിയിരുന്നതും ആ വീട്ടിലായിരുന്നു. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, എന്തെന്നാൽ അമ്പിളി ഉള്ള ദിവസങ്ങൾ ഞാൻ പൂർണ്ണമായും ചേച്ചിയേയും ഒഴിവാക്കിയിരുന്നു. അവർ ഇരുവരും ചേർന്ന് എന്നെ പരിഹസിക്കുന്നതായിട്ടാണ് പലപ്പോഴും എനിക്ക് തോന്നിയിരുന്നത്.
ആര്യചേച്ചിയുമായി ആദ്യം അടുപ്പമൊന്നും ഇല്ലാതിരുന്ന സമയത്ത് അമ്പിളിയും ഞാനും ശത്രുക്കളെ പോലെ മുഖാമുഖം കണ്ടാൽ പെരുമാറിയിരുന്നെങ്കിലും, പിന്നീട് ചേച്ചിയുമായി ഫിസിക്കൽ റിലേഷൻ തുടങ്ങിക്കഴിഞ്ഞ് അമ്പിളിയുടെ ചുണ്ടിന്റെ കോണുകളിൽ നിന്നും എന്തോ രഹസ്യം മനസിലാക്കിയ പോലുള്ള ഗൂഡമന്ദസ്മിതം ഉള്ളതായി എനിക്ക് തോന്നി.
ഒരു ദിവസം ആറ്റിൽ തുണിയലക്കാൻ ചേച്ചി എന്നെ കൂട്ടിക്കൊണ്ട് പോയി.
"ചേച്ചി നമ്മുടെ എന്തെങ്കിലും കാര്യങ്ങൾ അവളോട് പറഞ്ഞിട്ടുണ്ടോ?"
"ആരോട്?"
"ആ കുമ്പിളിയോട്?"
"എയ് ഇല്ല"
"പിന്നെന്താ അവൾക്ക് എന്നെ കാണുമ്പോളേ ഒരു അർത്ഥം വച്ചുള്ള ചിരി?"
"ആ എനിക്കറിയാവോ?, നിനക്ക് തോന്നുന്നതായിരിക്കും"
എനിക്കത് അത്ര വിശ്വാസമായില്ല, ചേച്ചി മറയ്ക്കുന്നതായി തോന്നി..
"നമ്മളോട് അത്രയ്ക്കൊന്നും അടുപ്പമില്ലല്ലോ അല്ലേ?"
"ഇല്ലെടാ ഞാൻ ഒന്നും പറഞ്ഞിട്ടില്ല"
ഞാൻ ഒന്നും
💬 Comments
View all comments