Chapter Title : മൂന്നാമതൊരാൾ 1 [വിക്ക്]
ചവിട്ടി പോയി...
കടയിൽ ഇരുന്നവരൊക്കെ പിറുപിറുക്കാൻ തുടങ്ങിയിരുന്നു..
എന്നാലും അത് വല്ലാത്തൊരു അത്ഭുതം തന്നെയാ കേട്ടോ...
എന്താത്ഭുതം... ടീച്ചറിന് അതിനും വേണ്ടി പ്രായമൊന്നും ആയിട്ടില്ലല്ലോ... നേരത്തെ റിട്ടയേർ ചെയ്‌തെന്നല്ലേ ഉള്ളൂ...
താൻ എന്ത് വാർത്താനാടോ ഈ പറയുന്നേ വറീതേ.... പത്തു നാൽപ്പത്തൊൻപതു വയസ്സ് കാണും അവർക്ക്... അതൊരു പ്രായമല്ലേ.... ഈ പ്രായത്തിൽ കുഞ്ഞാവുക എന്നൊക്കെ പറഞ്ഞാൽ...
ഒരെന്നാലുമില്ല രാജേന്ദ്രാ.... അവർക്ക് ഇപ്പോഴാവും ദൈവം കുഞ്ഞിനെ കൊടുത്തത്... പക്ഷേ നാണക്കേട് മുഴുവൻ കരുണാകരനായിരിക്കും.. എങ്ങനെ നമ്മുടെ മുഖത്തു നോക്കും....
ഈ വയസാം കാലത്തും വല്ലാത്തൊരു കഴിവ് തന്നെ അല്ലേ.... പുള്ളിക്ക് എത്ര വയസ്സ് കാണും എന്നാലും...
അറുപത്തഞ്ചിൽ കുറയില്ല ഉത്തമാ... എന്റെ മൂത്ത ചേച്ചിയുടെ കൂടെ പഠിച്ചതാ അവരൊക്കെ.... എന്നാലും വല്ലാത്തൊരു കാര്യം തന്നെയല്ലേ..... കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് എല്ലാരും വിധി എഴുതിയതല്ലേ.....
അജുവിന്റെ കാര്യം ഇനി എങ്ങനെ ആണോ എന്തോ...
അവനെന്താ... അവൻ ഇപ്പോ നല്ലൊരു ഡോക്ടർ അല്ലേ.... ഈ കിടക്കുന്ന ഭൂമിയും സ്വത്തും ഒന്നും ഇല്ലേലും അവൻ ജീവിക്കും...
അതും ശെരിയാ.... പാവം ചെറുക്കൻ.... മക്കളില്ലാത്ത അവർക്ക് അന്ന് അവനെ എടുത്തു വളർത്താൻ തോന്നിയത് നല്ലൊരു കാര്യം തന്നെയായിരുന്നു അല്ലെ .....
നല്ല പയ്യനാ... എല്ലാരോടും എന്തൊരു സ്നേഹമാ....
ചായക്കടയിൽ ചർച്ച ചൂട് പിടിച്ചു തുടങ്ങി...
സംഭവം മനസ്സിലായല്ലോ..... എന്നാലും ഒന്നുടെ പറഞ്ഞു തരാം... ഭർത്താവ് കരുണാകരൻ എക്സ് എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ.. 65 വയസ്സ് പ്രായം (എന്നാലൂം പ്രായം തളർത്താത്ത പോരാളി )
ഭാര്യ ദേവകി, റിട്ടയേർഡ് ടീച്ചർ...48 വയസ്സ് പ്രായം.. എന്നാലും നാൽപതു വയസ്സിൽ കൂടുതൽ
💬 Comments
View all comments