Chapter Title : മൂന്നാമതൊരാൾ 1 [വിക്ക്]
പറയില്ല.... എല്ലാം ആവശ്യത്തിനുണ്ടെന്നു കരുതിക്കോ... എന്നാലൂം ആയ കാലത്ത് പിള്ളേരുടെ വാണ റാണിയൊന്നും ആയിരുന്നില്ല... അടക്കവും ഒതുക്കവുമുള്ള വരവും പോക്കും സ്നേഹത്തോടെയുള്ള പെരുമാറ്റവും ടീച്ചർക്ക് നാട്ടിലും സ്‌കൂളിലും നല്ല പേരു മാത്രമേ വാങ്ങി കൊടുത്തുള്ളൂ....
ചർച്ചയായ സംഭവം ഇതാണ്...ഒരിക്കലും അമ്മയാവാൻ കഴിയില്ല എന്ന് എല്ലാരും വിധിയെഴുതിയ ദേവകി ടീച്ചർ പ്രെഗ്നന്റായി.... വീട്ടിൽ വേറെ ആരുമില്ല... ടീച്ചറും ഭർത്താവും വല്ലപ്പോഴും വന്നു പോകുന്ന മകനും മാത്രം... ചുറു ചുറുക്കോടെ ഇപ്പോഴും പറമ്പിലെ ജോലികൾ ഓടി നടന്നു ചെയ്യുന്ന കരുണാകരൻ ചേട്ടന് ദൈവം വൈകി കൊടുത്ത ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.....
.......
ക്യാമറ വീണ്ടും ചലിച്ചു തുടങ്ങി...ബാംഗ്ലൂരിന്റെ തിരക്ക് നിറഞ്ഞ തെരുവീഥികളിലൂടെ അവസാനം 23 നിലയുള്ള ഒരു ഫ്ലാറ്റ് സമുച്ഛയത്തിന്റെ ഗേറ്റിങ്കൽ വന്നു നിന്നു... അവിടെ നിന്നും മുകളിലേക്ക് നോക്കിയാൽ കാണുന്ന പതിനാലാം നിലയിലെ 13C എന്ന മുറിയിലാണ് ഞാനിപ്പോ കിടന്നുറങ്ങുന്നത്... നൈറ്റ് ഡ്യൂട്ടി ആരുന്നു.... അതുകൊണ്ട് തന്നെ കുറച്ചു കഷ്ടപ്പാടും..... ഈ ഞാൻ ആരാണെന്ന് ചോദിച്ചാൽ നേരത്തെ ചായക്കടയിലെ അണ്ണന്മാർ പറഞ്ഞില്ലേ ഒരു നല്ല കുട്ടിയെ പറ്റി.... അത് എന്നെ കുറിച്ചാ....
പേര് അജിത് എല്ലാരും അജുവെന്നു വിളിക്കും.... കരുണാകരന്റെയും ദേവകിയുടെയും മൂത്ത സന്താനം.... സത്യത്തിൽ സ്വന്തം മോനല്ല... എന്നെ ദത്തെടുത്തതാണ്... അതുമെന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ... ഇത്രേം വല്ല്യ കുട്ടി ആയ എന്നെ എന്തിനാ ദത്തെടുത്തെ എന്ന് ഞാനാ ദേവുവിനോട് ചോദിച്ചിട്ടുണ്ട്...... അപ്പോഴെല്ലാം മറുപടി ഒരു ചിരിയിൽ ഒതുക്കും...ആഹ് പറയാൻ മറന്നു.... ഞാൻ ടീച്ചറിനെ ജീവിതത്തിൽ ഇതുവരെ അമ്മേ ന്ന് വിളിച്ചിട്ടില്ല കേട്ടോ.... ദേവൂന്നു വിളിക്കാനാ എനിക്കിഷ്ടം..
💬 Comments
View all comments