0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

നിന്ന് വിദഗ്ദമായി ഒഴിഞ്ഞു മാറി പ്രത്യക്രമണം നടത്തുന്ന വാഹിദ്‌നെ കണ്ടപ്പോള്‍ അവളിലേക്കൊരു സുരക്ഷിതത്വ ബോധം കൈവന്നു. തളര്‍ന്നു പിന്‍വാങ്ങി തുടങ്ങിയ നാലുപേരില്‍ നേതാവ് എന്ന് തോന്നിപ്പിച്ച ഒരുവന്‍ എന്നിട്ടും ആക്രമിക്കാന്‍ വന്നപ്പോള്‍, മിന്നല്‍ വേഗത്തില്‍ ഒന്ന് വട്ടം കറങ്ങിയ വാഹിദ് പിന്നിലൂടെ കൈവളച്ചു അവന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു തന്റെ ചുമലിലേക്ക് അവനെ വളച്ചു നിര്‍ത്തി,

മുന്നോട്ട് ഒന്ന് കുനിയുകയും, ഒപ്പം ആ മനുഷ്യനെ പച്ചിലത്തണ്ടു കണക്കെ നിലത്തേക്ക് ആഞ്ഞടിക്കുകയും ചെയ്തു. അമ്മേ എന്നൊരു നിലവിളിയോടെ അവന്‍ എഴുന്നേല്‍ക്കാന്‍ പറ്റാതെ അവിടെ കിടന്നു. ഞെട്ടിത്തരിച്ചു പോയ ശാരിക എഴുന്നേറ്റ് ഇരുട്ടിലേക്ക് ഓടി. അല്‍പ്പം മുന്നോട്ട് പോയപ്പോഴേക്കും കരുത്തുള്ള രണ്ട് കരങ്ങള്‍ അവളെ പിന്നില്‍ നിന്ന് കടന്നു പിടിച്ചു തന്നോട് ചേര്‍ത്ത് നിര്‍ത്തുന്നത് അവള്‍ അറിഞ്ഞു.

' എന്ത് ഭ്രാന്താണ് താന്‍ കാണിക്കുന്നത്. അനുഭവിച്ചത് കൊണ്ട് പഠിച്ചില്ലേ. ' അവളെ അവന്‍ രണ്ട് കൈകൊണ്ടും വാരിയെടുത്ത് വണ്ടിയിലേക്ക് നടന്നു.

' നീ കാരണമാ പട്ടീ ഇതൊക്കെ. ഇന്നുവരെ നാലാള്‍ക്ക് മുന്നില്‍ അന്തസ്സോടെ നിന്നിരുന്ന ഞാന്‍ ഇന്നൊരു തെരുവ് വേശ്യയെ പോലെ.. ' അവസാന വാക്കുകള്‍ പറഞ്ഞതും അവള്‍ക്ക് കരച്ചില്‍ അടക്കാന്‍ കഴിയാതെ ഒന്ന് തേങ്ങി. കണ്ണില്‍ നിന്നും എത്ര ശ്രമിച്ചിട്ടും നീരോഴുക്ക് തടയാന്‍ അവള്‍ക്ക് ആയില്ല. കുറ്റബോധം കൊണ്ട് മനസ്സ് തളര്‍ന്ന വാഹിദ് അവളെ ഒരു കുഞ്ഞിനെ എന്നപോലെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്തു പിടിച്ചു നടന്നു.

ഏതാണ്ട് അരകിലോമീറ്റര്‍ ദൂരം ആ കരുത്തില്‍ തളര്‍ന്നു കിടക്കുമ്പോള്‍ അവള്‍ക്കൊരു കാര്യം ബോധ്യമായി. ആണില്ലാതെ, ആണിന്റെ കരുതലില്ലാതെ, അവന്റെ കരുത്തില്ലാതെ പൂര്‍ണ്ണതയെത്തിയ പെണ്ണില്ല.

💬 Comments

View all comments