Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
പിന്നെ ക്വാറിയില്‍ കല്ല് ചുമന്നും, അത് കഴിഞ്ഞു ഡ്രൈവിംഗ് ലൈസെന്‍സ് എടുത്തു ക്വാറിയിലെ ലോറി ഓടിച്ചും മറ്റും ജീവിക്കാനുള്ളതും പഠിക്കാനുള്ളതുമായ പണം ഉണ്ടാക്കിയിട്ടാണ് നല്ല വശഴവ മാര്‍ക്കില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ങ. ഇീാ തൊപ്പിയും വാങ്ങി കഴുവേറി ഇറങ്ങി വന്നത്.
ജീവിതത്തെ അവനെക്കാള്‍ നന്നായി ഇത്രയേറെ ബഹുമാനത്തോടെ കാണുന്ന ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടിട്ടില്ല.' അയാള്‍ പ്രത്യേക വാത്സല്യത്തോടെ പറഞ്ഞു കൊണ്ടിരുന്നു. ഒരു സിനിമാ കഥ കേള്‍ക്കുന്നത് പോലെ അവള്‍ കണ്ണ് മിഴിച്ചു കേട്ടിരുന്നു.
' പഠനം കഴിഞ്ഞതില്‍ പിന്നെ വലിയ വലിയ കമ്പനികള്‍ ഓഡിറ്റിങ് ഒക്കെ വരുമ്പോള്‍ അവരുടെ അക്കൗണ്ടിങ് ലേമാ ലേക്ക് വിളിക്കും. പിന്നെ കുറേ ദിവസങ്ങള്‍ അതിന്റെ പിറകെ ആയിരിക്കും. അത് കഴിയുമ്പോ മറ്റൊന്ന്.. അങ്ങനെ നന്നായി ജീവിക്കാനുള്ള വരുമാനം അവന് കിട്ടുന്നുണ്ട്. അപ്പോഴാണ് ഞാന്‍ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. ' അയാള്‍ പറഞ്ഞു നിര്‍ത്തി.
' ഭയങ്കര ദേഷ്യക്കാരന്‍ ആണല്ലേ, എടുത്തടിച്ചത് പോലെ പെരുമാറുന്ന പ്രകൃതം. ആളിന്റെ വലിപ്പമോ സ്ഥാനമോ നോക്കാതെ വൗൃ േചെയ്യുന്ന ക്യാരക്ടര്‍' അവള്‍ നീരസത്തോടെ പറഞ്ഞു. അത് കേട്ട് അയാള്‍ ചിരിച്ചു.
' സത്യത്തില്‍ അവനല്ല മോളാണ് ദേഷ്യക്കാരി. അവനോട് പത്തു മിനിറ്റ് സംസാരിച്ച ഒരു പെണ്ണും ഇതുവരെ അവന്റെ പിന്നില്‍ നിന്ന് മാറിയിട്ടില്ല. എന്റെ മോള്‍ അമ്മു അടക്കം'. അയാള്‍ ചിരിച്ചു, പിന്നെ തുടര്‍ന്നു. 'പക്ഷെ അവന്റെ ഉമ്മയെ ഓര്‍ത്തിട്ടാവണം, അല്ലെങ്കില്‍ തന്നെ സംരക്ഷിക്കാന്‍ ആരുമില്ല എന്ന ആജീവനാന്ത തിരിച്ചറിവും ബോധ്യവും കൊണ്ടാവാം, ഇന്നുവരെ അവനൊരു സ്ത്രീയുമായി മോശമായി അടുത്തതോ അല്ലെങ്കില്‍ ഇതുപോലെ കൈ നീട്ടി
💬 Comments
View all comments