0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

അടിച്ചതോ എന്റെ അറിവില്‍ ഇല്ല. ഒല ശ െമ ാമി ംശവേ ൗിശൂൗല ുലൃീെിമഹശ്യേ.

തനിച്ചായിപോയവന്റെ ഏകാന്തത ഉണ്ടെന്നതല്ലാതെ, അവനൊരു ൃലമഹ ഹീറോ ആണ്. മോള്‍ അവനോട് സമീപിച്ച രീതിയില്‍ വന്ന കുഴപ്പങ്ങളാണ്. അമ്മു പറഞ്ഞാല്‍ അപ്പൊ തന്നെ ഞാന്‍ അവനെ പിടിച്ച് അവളുടെ കൈയിലേക്ക് കൊടുക്കും, അത്രക്ക് ഇഷ്ടമാണ് അവനെ എനിക്കും എല്ലാവര്‍ക്കും.' അയാള്‍ സ്‌നേഹത്തോടെ അവളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

അവള്‍ക്ക് അവനോട് അസൂയ തോന്നി, കുറച്ച് ദേഷ്യവും. പെണ്ണിനെ ഒറ്റ നോട്ടം കൊണ്ട് തന്റെ വരുതിയില്‍ നിര്‍ത്താനുള്ള തന്റേടം അവനുണ്ട് എന്ന തോന്നല്‍, ഏത് പെണ്ണിനെ വേണമെങ്കിലും തന്റെതാക്കി മാറ്റനുള്ള വ്യക്തിത്വം അവനില്‍ ഉണ്ട് എന്ന ബോധം അവളെ ദേഷ്യപ്പെടുത്തി. വെറുതെയല്ല താന്‍ കോടി സ്ത്രീകളില്‍ ഒരുത്തി മാത്രമായി അവന് തോന്നിയത്.

' അങ്കിള്‍ എങ്ങിനെയാണ് അവനെ അറിയുന്നത്. എന്ന് മുതലുള്ള അടുപ്പമാണ്? ' അവള്‍ വീണ്ടും വാഹിദിലേക്ക് തന്നെ തിരിച്ചെത്തി.

' അവന്റെ വാപ്പയെ എനിക്ക് അറിയാമായിരുന്നു. ലോറി ഡ്രൈവര്‍ ആയിരുന്നു. ഇടക്ക് നമ്മുടെ ചരക്ക് കോയമ്പത്തൂര്‍ ഭാഗത്തേക്ക് കൊണ്ട് പോകാനൊക്കെ അങ്ങേരെ വിളിക്കാറുണ്ടായിരുന്നു. പക്ഷെ എനിക്ക് അവന്‍ സുഹൃത്താവുന്നത് കള്ള് ശാപ്പിലൂടെയാണ്. എല്ലാ സണ്‍ഡേയും ഞാന്‍ വീട്ടിലേക്ക് പോകുന്ന വഴിയിലെ നാടന്‍ കള്ള് ഷാപ്പില്‍ കേറി കള്ള് വാങ്ങും.

ആ ഷാപ്പില്‍ എന്നും വൈകിട്ട് ഭക്ഷണം കഴിക്കാന്‍ അവന്‍ വരും. പക്ഷെ അതൊന്നുമല്ല എനിക്ക് അവനോടുള്ള ബന്ധം. ' അയാള്‍ എന്തോ ആലോചിച്ചു മൗനമായി. ഒരു നനഞ്ഞ പുഞ്ചിരിയോടെ അയാള്‍ പോകാന്‍ എഴുന്നേറ്റു.

' അങ്കിള്‍, വൈകിട്ട് ആ ഷാപ്പിലേക്ക് എന്നെ

💬 Comments

View all comments