Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
കൂടി ഒന്ന് കൊണ്ട് പോകാമോ.? ഒരുപക്ഷെ അവിടുത്തെ ഫുഡ് അടിച്ചാല്‍ ഞാനും നന്നായെങ്കിലോ? അവള്‍ ചിരിച്ചു. അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
' നടക്കില്ല മകളെ.. നിന്നെ നന്നാക്കാനുള്ള എഞ്ചിനീയറെയാണ് രായ്ക്ക് രാമാനം ഓടിച്ചു വിട്ടത്. മോള്‍ക്ക് അതിലും നല്ലൊരു ചികിത്സ വേറെ ഇല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അവനെ ഇങ്ങോട്ട് വിട്ടത്. ഒക്കെ തുലച്ചില്ലേ. നാളെ ഞാന്‍ വടിയായിപോയാലും മോള്‍ക്ക് മോളുടെ സാമ്രാജ്യം നിലനിര്‍ത്താന്‍ അവന്‍ ഒരാള്‍ മതി എന്ന് എനിക്ക് അറിയാമായിരുന്നു. ' അയാള്‍ പറഞ്ഞു നിര്‍ത്തി. അവള്‍ വാ പൊളിച്ചു നിന്നു.
'അപ്പൊ ചുമ്മാ ഒരു ഡ്രൈവറെ കൊണ്ട് തന്നത് ആയിരുന്നില്ല കിളവന്‍, എന്റെ സ്വഭാവത്തിന് പറ്റിയ ഒരു പണി തന്നത് ആയിരുന്നു ല്ലേ.'
അവള്‍ ഇടുപ്പില്‍ കൈകള്‍ ഊന്നി അയാളെ ചരിഞ്ഞു നോക്കി. അയാള്‍ വെളുക്കെ ചിരിച്ചു കൊണ്ട് തലകുലുക്കി. അയാള്‍ മടങ്ങിപ്പോയി. ശാരിക ഹമുീേു തുറന്നു 2 ദിവസമായി വന്നു കിടന്നിരുന്ന മെയിലുകള്‍ കണ്ണോടിച്ചു കൊണ്ട് കുത്തിയിരുന്നു. കൃത്യം നാലുമണിയായപ്പോള്‍ രാജനെ വിളിച്ചു തന്നെ ഷാപ്പിലോട്ട് കൊണ്ട് പോകാന്‍ പറയുകയും ചെയ്തു.
ഭാഗം 8:
നല്ല വൃത്തിയുള്ള മോഡേണ്‍ കള്ള് ഷാപ്പ് ആയിരുന്നു അത്. കഴിഞ്ഞ ദിവസം രാത്രിയിലെ നടുക്കത്തിനു ശേഷം മൂന്നാം നാള്‍ അവള്‍ ആദ്യമായി പുറത്തേക്ക് ഇറങ്ങിയതാണ്. രാജന്റെ കൂടെ ഒരു പെണ്‍കുട്ടി കയറി വന്നതില്‍ ആര്‍ക്കും വലിയ അത്ഭുതമൊന്നും തോന്നിയില്ല എന്നത് ശാരിക ശ്രദ്ധിച്ചു. ഒരുപക്ഷെ പലരും വന്നു പോകുന്നുണ്ടാവാം എന്നവള്‍ ചിന്തിച്ചു.
വൃത്തിയും വെടിപ്പും ഉണ്ടെങ്കിലും പുളിച്ച കള്ളിന്റെ ഒരു വാട അന്തരീക്ഷത്തില്‍ തങ്ങി നിന്നിരുന്നത്
💬 Comments
View all comments