0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

അവള്‍ക്ക് അല്‍പ്പം മനം പിരട്ടല്‍ ഉണ്ടാക്കി. രാജന്‍ അയാള്‍ക്ക് കള്ള് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ശാരി കപ്പയും കരിമീന്‍ പൊള്ളിച്ചതും വേണമെന്ന് പറഞ്ഞു. സാധനങ്ങളുനായി വന്ന കിളവന്‍ കൂടെയുള്ളത് ആരാണെന്ന് തിരക്കിയപ്പോള്‍ മൂത്ത മോളാണെന്ന് പറയുകയും ചെയ്തു. നല്ല രുചിയുള്ള ഭക്ഷണം അവള്‍ വയര്‍ നിറയെ കഴിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവളെ രാജന്‍ വീട്ടിലേക്ക് ക്ഷണിച്ചു.

' വീട്ടിലേക്ക് തന്നെയാണ് പുറപ്പെട്ടത്, പക്ഷെ വേറെ ഒരാളെ അന്വേഷിച് ആണെന്ന് മാത്രം. ' അവള്‍ ഒരല്‍പ്പം ജാള്യതയോടെ പറഞ്ഞു. രാജന്‍ അതാര് എന്നന്വേഷിച്ചില്ല, പകരം വണ്ടിയില്‍ ചെന്നു കയറി. പിന്നാലെ ശാരികയും.

ഒരു പതിനഞ്ചു മിനുട്ട് സഞ്ചരിച്ചു വണ്ടി ഒരു ജങ്ഷനില്‍ എത്തിയപ്പോള്‍ വലത് ഭാഗത്തേക്ക് തിരിഞ്ഞു ചെറിയ ഒരു പഞ്ചായത്ത് റോഡിലൂടെയായി സഞ്ചാരം. വലത് ഭാഗത്തു ശബ്ദമുണ്ടാക്കി ഒഴുകുന്ന പുഴ. അതിനപ്പുറം മലനിരകള്‍. വളരെ മനോഹരമായ പ്രദേശം. കുറച്ചുനേരം മുന്നോട്ട് പോയിട്ട് ഇടത് വശത്തുള്ള ചെറിയൊരു ഓടിട്ട വീടിന് മുന്നില്‍ വണ്ടി നിന്നു. വിശാലമായ പുല്‍പ്രദേശം, അതിനപ്പുറം മലനിരകള്‍. വീടിന്റെ പുറകിലേക്ക് വളഞ്ഞു പോകുന്ന പുഴ.

വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയ ശാരിക ഒന്ന് ദീര്‍ഘശ്വാസമെടുത്തു. രാജന്‍ രണ്ട് മൂന്ന് തവണ ഹോണടിച്ചു. ശാരിക വീടിന്റെ ഉമ്മറത്തേക്ക് കയറി ബെല്ലടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ വണ്ടി കാണാനില്ല. അവള്‍ ഓടിചെന്ന് നോക്കിയപ്പോള്‍ കണ്ടത് തിരികെ പോകുന്ന രാജനെയാണ്. ഇനിയെന്ത് ചെയ്യും. ഈ രാക്ഷസന്‍ തന്നെ ഇവിടെ കാണുമ്പോള്‍ എങ്ങിനെ റിയാക്റ്റ് ചെയ്യും.

അവള്‍ അറിയാതെ കവിള്‍ തടവി. പതുക്കെ ശങ്കിച്ചു ശങ്കിച്ചു വീടിന്റെ ഉമ്മറത്തേക്ക് കയറി. ആപ്പോഴേക്കും വാതില്‍ തുറന്നു, ഒരു

💬 Comments

View all comments