Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
കൈലി മുണ്ട് മാത്രം ഉടുത്തു വാഹിദ് പുറത്തേക്ക് വന്നു. കണ്ടാല്‍ തന്നെ അറിയാം, ഉറങ്ങുകയായിരുന്നു എന്ന്. ശാരികയെ കണ്ട് അവനൊന്നു അന്ധാളിച്ചു.
'താനെന്താ ഇവിടെ.?' അവന്‍ അമ്പരപ്പോടെ ചോദിച്ചു.
' ന്തേ എനിക്ക് മാത്രമായി ഇവിടെ വല്ല വിലക്കും ഉണ്ടോ.? അവള്‍ കൈകള്‍ പിന്നില്‍ കെട്ടി അവനെ തുറിച്ചു നോക്കി.
' വിലക്കാനൊന്നും ഇല്ല, ഒറ്റ ചവുട്ടിനു വെളിയില്‍ തള്ളേണ്ട മുതലാണ് എന്നേയുള്ളൂ. ' അവന്‍ കളിയാക്കുന്ന പോലെ സംസാരിച്ചു.
' എങ്കില്‍ ഒന്ന് ചവുട്ടി നോക്ക്. അത്രക്ക് എല്ലുറപ്പുള്ള ആളല്ലേ. ചവുട്ടെടോ. ' അവള്‍ അവനോട് അടുത്തു.
' ഇതിനാണോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. വണ്ടിയെവിടെ. എങ്ങിനെ വന്നു? '
അവന്‍ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
' കാറ്റായി വന്നതാ. പാറി പാറി വന്നതാ. ന്താ അതിനും മഹാരാജന്റെ തിരുസമ്മതം നോക്കണമായിരുന്നോ ആവോ. ' അവള്‍ അല്‍പ്പം അരിശത്തോടെ കളിയാക്കി.
മുറ്റത് നിന്ന് ചുറ്റുപാടും ശ്രദ്ധിച്ചു നോക്കുന്ന അവന്റെ നഗ്‌നമായ മേല്‍ശരീരത്തിലേക്ക് ശാരിക പാളി നോക്കി. ആണുങ്ങള്‍ക്ക് ഇത്രയധികം ആകര്‍ഷണം ഉണ്ടാകുമോ എന്ന് അവള്‍ക്ക് അതിശയം തോന്നി. ചെറുപ്പകാലത്തു അധ്വാനിച്ചതിന്റെ ആകാര വടിവും മുഴുപ്പും അവനെ ഒരു യോദ്ധാവിനെ പോലെ തോന്നിപ്പിച്ചു.
അവള്‍ക്ക് ഇതുവരെയില്ലാത്ത ഒരാകര്‍ഷണം തോന്നി അവനോട്. അവന്‍ തിരിഞ്ഞു വീട്ടിലേക്ക് കയറി. അവള്‍ നോട്ടം മാറ്റി.
' കളിക്കാതെ കാര്യം പറയെടോ. താനെങ്ങിനെ ഇവിടെ എത്തി.? അവന്‍ ഗൗരവത്തില്‍ ചോദിച്ചു.
' നാണമില്ലേ ഇത്രേം സുന്ദരിയായൊരു പെണ്ണിന്റെ മുന്നില്‍ ഉടുതുണിയില്ലാതെ നിന്ന് തിരിയാന്‍. അല്ലേലും പെണ്ണുങ്ങളുടെ മാത്രം സ്‌പെഷ്യല്‍ എഡിഷന്‍ ആണല്ലോ.
💬 Comments
View all comments