0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

' അവള്‍ പുച്ഛത്തോടെ മുഖം കോട്ടി. അപ്പോഴാണ് ആ കാര്യം അവനും ശ്രദ്ധിച്ചത്. അവളെ അവന്‍ കൈയില്‍ കടന്ന് പിടിച്ചു വാ എന്ന് പറഞ്ഞു അകത്തേക്ക് വലിച്ചു കയറ്റിയപ്പോള്‍ അവളൊന്നു നടുങ്ങി.

അവളൊന്നു ബലം പിടിച്ചു, പക്ഷെ അവന്റെ കൈയില്‍ അവളൊരു പൂച്ചക്കുഞ്ഞു പോലെയായിരുന്നു. അകത്തെ ചെറിയൊരു സോഫയില്‍ അവളെ ഇരുത്തി അവന്‍ അവന്റെ മുറിയിലേക്ക് പോയി. ആ സമയം കൊണ്ട് ആ കുഞ്ഞു കിളിക്കൂടു പോലുള്ള വീടൊന്ന് കണ്ണോടിച്ചു. എത്ര ശാന്തമായ ഇടമെന്ന് അവള്‍ ചിന്തിച്ചു. ഒരു ഷര്‍ട്ട് അണിഞ്ഞു വാഹിദ് ബെഡ്റൂമില്‍ നിന്ന് ഇറങ്ങി വന്നു.

' വാ ഞാന്‍ കൊണ്ട് വിടാം. ' അവന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ അതുവരെ അവളില്‍ ഉണ്ടായിരുന്ന കുസൃതി എങ്ങോട്ടോ മാഞ്ഞു പോയി. ശാരികയുടെ മുഖത്ത് ഒരു പരിഭവമോ ദുഖമോ നിഴലിട്ടത് കണ്ട വാഹിദ് അവളുടെ സമീപത്തു ചെന്നിരുന്നു. പിന്നെ മുഖം പിടിച്ചു പതുക്കെ തിരിച്ചു കവിള്‍ പരിശോധിച്ച് നോക്കി. അടിയുടെ പാടൊക്കെ മാഞ്ഞു പോയിരുന്നു. അവിടെ പഴയ പോലെ തുടുത്തു നിന്നു.

' ഞാന്‍ വന്നത് ഒട്ടും ഇഷ്ടയില്ലേ വാഹിദ്.? ' അവള്‍ തളര്‍ന്ന പോലെ ചോദിച്ചു. ' അത്ര മോശമാണല്ലേ എന്റെ ക്യാരാക്റ്റര്‍. ക മാ ീെൃൃ്യ. ഒരു മാസത്തിനടുത്തു കൂടെ ഉണ്ടായിട്ടും എനിക്ക് തന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല.'

അവളൊന്നു ചിരിക്കാന്‍ ശ്രമിച്ചു.

'ഞാന്‍ തല്ലിയിട്ട് തനിക്ക് വല്ലാതെ നൊന്തോ? ' അവന്‍ കുറ്റബോധത്തോടെ അവളോട് ചോദിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. അത് കണ്ടപ്പോള്‍ അവന് കൂടുതല്‍ ദുഃഖം തോന്നി.

' ഞാന്‍ അറിഞ്ഞു

💬 Comments

View all comments