0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

കൊണ്ട് ഉദ്ദേശത്തോടെ ചെയ്തത് ആയിരുന്നില്ല. ക മാ ീെൃൃ്യ. 'അവനെ തുടരാന്‍ അനുവദിക്കാതെ അവള്‍ കൈ കൊണ്ട് വിലക്കി. അതെ സമയം എവിടെ നിന്നോ പൊട്ടിവന്നൊരു കരച്ചില്‍ അവളില്‍ നിന്നു പുറത്തു ചാടി. രണ്ട് കൈകൊണ്ടും മുഖം പൊത്തിയിരുന്നു ശാരിക ശബ്ദമില്ലാതെ കരഞ്ഞു. വാഹിദ് അവളുടെ തലയില്‍ ചുമ്മാ തടവി അശ്വസിപ്പിച്ചു.

' എനിക്ക് പറ്റിപ്പോയതാണ്. പ്ലീസ്. ' അവന്‍ വീണ്ടും പറഞ്ഞു. പൊടുന്നനെ ഭാരമില്ലാത്തൊരു തൂവല്‍ കണക്കെ ശാരിക അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ മുഖത്തും തലയിലും ലക്ഷ്യമില്ലാതെ തപ്പിത്തടഞ്ഞു കൊണ്ട്, തലോടിക്കൊണ്ട് അവള്‍ കരഞ്ഞു കൊണ്ടിരുന്നു.

' വാഹിദ്.. എന്നോടുള്ള വെറുപ്പ് കാരണം അന്ന് നീ തിരക്കി വന്നില്ലായിരുന്നെങ്കില്‍.. എന്റെ ജീവിതം.. ഞാന്‍ ഇന്നോളം കാത്തു സൂക്ഷിച്ച എന്നിലെ സ്ത്രീത്വം.. ഞാനല്ലേ നന്ദി പറയേണ്ടത്.. പിന്നെന്തിനാ നീ ീെൃൃ്യ പറയുന്നത്.. ' അവള്‍ അവനെ രണ്ട് കൈകൊണ്ടും ചുറ്റി വരിഞ്ഞു.'

പിന്നെ ഞാന്‍ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ. ശാരീസ് ഗ്രൂപ്പ് ന്റെ ഉടമ പിഴച്ചവളായി ജീവിച്ചിട്ടില്ല വാഹിദ്. ഒരാള്‍ക്കും എന്നെയൊന്നു കെട്ടിപ്പിടിക്കാന്‍ പോലും ഞാന്‍ അവസരം കൊടുത്തിട്ടില്ല.. ഞാന്‍ ചീത്തയല്ല വാഹിദ്, ഞാന്‍ ചീത്തയല്ല..' അവള്‍ മൂക്ക് ചീറ്റി ഉള്ളുതുറന്നു കരഞ്ഞു.

' സ്ത്രീകളെ സ്വന്തം കൂടപ്പിറപ്പുകളായി മാത്രം കാണാന്‍ വേണ്ടി സ്വന്തം സാമാനം വരെ അഴിച്ചു മറ്റൊരാള്‍ക്ക് കൊടുത്ത ഈ പാവത്തിനെ കെട്ടിപ്പിടിച് കൊണ്ടാണല്ലോ ഈ പറയുന്നത് പടച്ചോനെ. വായെടുത്താല്‍ ചുന്ദരിക്കോത നുണയെ പറയൂ.' അവന്‍ ഒരു നിസ്സഹായത അഭിനയിച്ചു കൊണ്ട് തമാശ പറഞ്ഞു. അത് കേട്ടതും കരച്ചിലിന്റെ ഇടയിലൂടെ അവള്‍ പൊട്ടിച്ചിരിച്ചു പോയി.

💬 Comments

View all comments