0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

' ആള് ചെറുപ്പമാണ്, മാഡത്തിന്റെ അതെ പ്രായമേ വരൂ. പക്ഷെ ആളൊരു തന്റെടിയാണ്, പിന്നെ അഭിമാനിയും.' അയാള്‍ പറഞ്ഞു.

'അത് കൊണ്ട്? ഇവിടെ ജോലി നോക്കുന്നവര്‍ ഒന്നും അഭിമാനം ഇല്ലാത്തവര്‍ ആണെന്നാണോ?' അവള്‍ കടുത്ത സ്വരത്തില്‍ ചോദിച്ചു.

' അയ്യോ അങ്ങനെ അല്ല മാഡം. പറയുന്നത് കൊണ്ട് എന്നോട് അനിഷ്ടം ഒന്നും തന്നില്ലെങ്കില്‍.. ' അയാള്‍ അര്‍ദ്ധ ശങ്കയില്‍ ഒന്ന് നിര്‍ത്തി.

' താന്‍ കാര്യം പറയെടോ. ' അല്‍പ്പം ഈര്‍ഷ്യയോടെ അവള്‍ അയാളെ അനുവദിച്ചു. രാജന്‍ ഒന്ന് ശങ്കിച്ചതിനു ശേഷം തുടര്‍ന്നു:

' മാഡം ജോലിയുടെ കാര്യത്തില്‍ എത്ര ുലൃളലര േആണെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം. അത് കൊണ്ട് തന്നെ എത്ര സ്ട്രിക്ട് ആണെന്നും. പക്ഷെ ദേഷ്യത്തിന്റെ പുറത്തു എന്തെങ്കിലും അമിതമായി പറഞ്ഞു പോയാല്‍ അവന്‍ അതെ പോലെ റിയാക്റ്റ് ചെയ്യും. ആൗ േഎനിക്ക് വിശ്വസിച്ചു കൂടെ നിര്‍ത്താന്‍ ഇവനെക്കാള്‍ നല്ലൊരു വ്യക്തിയെ കണ്ടെത്താന്‍ കഴിയില്ല മാഡം.' അയാള്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നത് അവള്‍ കേട്ടു.

അവസാന ഭാഗം പറയുമ്പോള്‍ അയാളില്‍ കണ്ട ആത്മവിശ്വാസം അവള്‍ക്ക് ഇഷ്ട്ടപ്പെട്ടു. കേട്ടിടത്തോളം ആളൊരു തലവേദന ആകുമെന്ന് സംശയം തോന്നിയെങ്കിലും ആ പറഞ്ഞ വാചകം കൊള്ളാമെന്നു അവള്‍ക്ക് തോന്നി. ഏതായാലും നാളെ ഓഫീസില്‍ വന്നു കാണാന്‍ പറഞ്ഞോളൂ എന്ന് രാജനോട് പറയുകയും ചെയ്തു.

-----------------------------------------------------------------------------------

ഭാഗം 2

പിറ്റേന്ന്.!

രാവിലെ 9 മണിക്ക് ഓഫീസില്‍ എത്തുമ്പോള്‍ വലത് ഭാഗത്തു പാര്‍ക്കിംഗ് ഏരിയയില്‍ ഒരു ബുള്ളറ്റ് നില്‍ക്കുന്നത് അവള്‍ കണ്ടു. രാജന്‍ പറഞ്ഞ കക്ഷിയായിരിക്കും എന്നവള്‍ക്ക് മനസ്സിലാവുകയും ചെയ്തു, പക്ഷെ ആളെ തിരക്കാനോ

💬 Comments

View all comments