0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

ചെയ്തു കൊണ്ടിരുന്നത്.

"ഞാൻ മാറ്റൂല. നല്ല ഭംഗിണ്ട് കണ്ണാടിയിൽ നോക്കിയപ്പോ കാണാൻ." അവൾ നിന്ന് ചിണുങ്ങി. അതുകൂടി കണ്ടതോടെ അന്നമ്മയ്ക്ക് പെണ്ണിന്റെ ബുദ്ധിയുണർന്നു. തന്റെ സംരക്ഷണത്തിൽ വളർന്ന ഈ മകൾ അവളുടെ പയ്യനെ കണ്ടെത്തിയിക്കഴിഞ്ഞു എന്ന് അവർക്ക് മനസ്സിലായി. സന്തോഷം കൊണ്ട് ആ കണ്ണുകൾ തിളങ്ങി, ചുണ്ടിൽ ഒരു കുസൃതിചിരി മിന്നി.

"ഇതെന്തിനാ ഈ കളർ. യൂണിഫോം ആണോ." അവൻ കളിയാക്കി. അന്നമ്മ കുസൃതിയോടെ കാതോർത്തു, എന്താകും അവൾക്ക് പറയാനുള്ളത്.

"ആ അങ്ങനെ കരുതിക്കോ. ഞാൻ മാച്ചിങ് നോക്കി ഇട്ടതാ." അവനോട് മുഖം കൂർപ്പിച്ചാണ് സംസാരിക്കുന്നതെങ്കിലും അന്നമ്മയ്ക്ക് മുഖം കൊടുക്കാൻ അവൾക്ക് നാണം തോന്നി. അത് കണ്ട അന്നമ്മ അവളെ പിടിച്ച് തന്റെ നേരെ നിർത്തി. അവൾ ചമ്മലോടെ അവന്റെ മുതുകിലേക്ക് മുഖം മറച്ചു കളഞ്ഞു.

ആ സ്ത്രീ അവളുടെ മുഖം ബലമായി പിടിച്ച് തന്റെ നേരെയാക്കി കുസൃതിയോടെ അവളുടെ കണ്ണിലേക്കു നോക്കി. ആ നോട്ടത്തിൽ വലിയൊരു ചോദ്യമുണ്ടായിരുന്നു. പതുക്കെ മടിച്ചു മടിച്ചു അവരിലേക്ക് നോക്കിയ ശാരികയുടെ കണ്ണുകളിലും അതിനുള്ള വലിയ ഉത്തരം ഉണ്ടായിരുന്നു. അന്നമ്മച്ചിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ഊറിവരുന്നത് അവൾ കണ്ടു.

"ഈ ഷോൾ കഴുത്തിലൂടെ ഇട്ടാൽ ന്താ കുഴപ്പം. തലയിൽ ഇട്ടോണ്ട് വരാൻ ആണെങ്കിൽ ഞാൻ കൊണ്ട് പോകില്ല." അവൻ തീർത്തു പറഞ്ഞു.

അവൾ പുച്ഛത്തോടെ മുഖം വെട്ടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഒരൽപ്പം ജാഡ കാട്ടി മുഖം തിരിച്ചു ദൂരേക്ക് നോക്കി നിന്നു. അന്നമ്മ ആ രണ്ട് കമിതാക്കളുടെയും പ്രണയം കണ്ട് കൊണ്ട് നിന്നു. അവർക്ക് വല്ലാത്ത സന്തോഷം തോന്നി. രണ്ട് പേരെയും പരസ്പരം പറഞ്ഞു സൃഷ്ടിച്ചത് പോലെയുണ്ടെന്ന് അവർ മനസ്സിലാക്കി.

മോൾക്ക് ഇന്നോളം ആരോടും അടുപ്പം തോന്നാഞ്ഞത് ഇവന് വേണ്ടിയായിരിക്കണം. ഇതിൽ കുറഞ്ഞ ഒരുത്തനും മോൾക്ക് ചേരില്ല. വാഹിദ് പെട്ടന്ന് ഒരുകൈ കൊണ്ട് നീട്ടി ശാരികയെ തന്നിലേക്ക് അടുപ്പിച്ചു നെഞ്ചിലേക്കിട്ടു. അന്നമ്മ ഉള്ളത് കൊണ്ട് അവളൊന്നു കൂതറാൻ നോക്കി, പക്ഷെ ആ കൈക്കരുതിൽ അവൾ അവന്റെ നെഞ്ചിൽ അമർന്നു.

"അമ്മച്ചീ, ഇത്രേം നാൾ അമ്മച്ചി ഇവൾക്ക് അമ്മയായി. ഇനി ഇവൾ എന്റെ കൊച്ചുങ്ങടെ

💬 Comments

View all comments