Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
ന്നേ." അവൾ അടർന്നു മാറാൻ മടിച്ചു നിന്നു.
"വേഗം പോയി ഡ്രെസ്സുടുക്ക് പെണ്ണേ. ആരേലും വന്ന് കേറിയാൽ നാണക്കേട്.." അവൻ അവളെ പറിച്ചു മാറ്റി ഉന്തിത്തള്ളി ഡ്രെസ്സിന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്നിട്ട് മുറിക്കു പുറത്തു കടന്നു വാതിൽ ചാരി. സ്റ്റെയർകേസ് ഇറങ്ങി താഴേക്ക് പോകുമ്പോൾ അവിടെ അന്നമ്മച്ചി നിൽക്കുന്നു.
"കുഞ്ഞായിരുന്നോ മോൾടെ റൂമിലേക്ക് പോയത്"? അവർ ചോദിച്ചു.
ആ ബംഗ്ലാവിലെ പ്രായം കൂടിയ വേലക്കാരിയാണ് അന്നമ്മ. ശാരികയുടെ മാതാപിതാക്കൾ ഉള്ള കാലം മുതൽ അവിടെയുള്ള സ്ത്രീയാണ്. അവരുടെ മരണത്തിനു ശേഷം ആ വീടും ശാരികയും അവരുടെ സ്വന്തം പോലെ പരിപാലിച്ചു പോന്നു. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അവരുടെ കണ്ണുകൾ എത്തും.
"അതെ അമ്മച്ചീ. എന്ത് പറ്റി."?
"ഒന്നൂല്ല, വാതിൽ തുറക്കുന്ന ശബ്ദം കേട്ടു, ആരും പുറത്തേക്ക് വന്നതും ഇല്ല. അത് കൊണ്ട് ചോദിച്ചതാ." അവർ പറഞ്ഞു.
"ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നിക്കുവാ, ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ ന്ന് നോക്കി വന്നതാ. '
അപ്പോഴേക്കും വാതിൽ തുറന്ന് ശാരികയിറങ്ങി വന്നു. അവളെ കണ്ട് അന്നമ്മച്ചിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. വാഹിദും ഒന്ന് ഞെട്ടി. കറുത്ത പാന്റും ഓറഞ്ച് നിറമുള്ള ചുരിദാർ ടോപ്പും. തലയിൽ ഒരു ഷോൾ തട്ടം പോലെ ചുറ്റിയിരിക്കുന്നു. അത് കണ്ടിട്ടാണ് വാഹിദ് ഞെട്ടിയത്. പക്ഷേ അവളെ ചുരിദാർ അണിഞ്ഞു ലക്ഷണമൊത്ത ശാലീന പെൺകുട്ടിയെ പോലെ കണ്ടതാണ് ആ സ്ത്രീയെ ആഹ്ലാദിപ്പിച്ചത്. എത്ര വർഷമായി അവളെ അങ്ങിനെയൊന്നു കണ്ടിട്ട്.
"എന്തോന്നാ ടീ ഇത്. തട്ടമൊക്കെ ഇട്ടു നീ ന്താ മതം മാറിയോ. അത് മാറ്റിയെ." വാഹിദ് അവളെ ശാസിച്ചു, ദേഷ്യപ്പെട്ടു.
ശാരികയെ എടീ പോടീ എന്ന് വിളിക്കുന്ന ഒരുത്തനെ കണ്ട് അന്നമ്മച്ചി ഒന്ന് ഞെട്ടി അവനെ നോക്കി. അവർക്ക് കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. മോൾടെ എല്ലാ കാര്യങ്ങളും നോക്കുന്ന പുതിയ മാനേജർ എന്ന് മാത്രമേ അവർക്ക് അറിയുമായിരുന്നുള്ളൂ. തോന്നും പോലെ മുറിയിൽ തള്ളിക്കേറി മോളേം കെട്ടിപ്പിടിച് ഉറങ്ങുന്നുണ്ട് ഈ മനുഷ്യൻ എന്നൊന്നും അവർ ഇതുവരെ അറിഞ്ഞിട്ടില്ല. വീട്ടിൽ ആരും അറിഞ്ഞിട്ടില്ല. അവർ അങ്ങിനെയാണ് കാര്യങ്ങൾ കൈകാര്യം
💬 Comments
View all comments