Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
യുവാവിന്റെ കൈയിൽ കേറിപ്പിടിച്ചു ഒന്ന് തിരിച്ചു. അവനൊന്നു ഞരങ്ങിതീരും മുമ്പേ ആ സ്റ്റിക്ക് വഹിദിന്റ കൈയിലേക്ക് വന്നു. അടുത്ത ക്ഷണം പിന്നിലുള്ളവർ ചാടി വീഴും എന്ന് ഉറപ്പുള്ളതിനാൽ അവൻ അവരെ നോക്കി അവരുടെ ചലനം മനസ്സിലാക്കി ഒരു ചുവടു മുന്നോട്ട് കേറി താഴെ വീണവന്റെ പിന്നിൽ ഉണ്ടായിരുന്നവനോട് അടുത്തു.
ചാടിക്കേറി മുന്നോട്ട് വന്നിരുന്ന അവന്റെ ഉദ്ദേശം പിഴച്ചു, ഉന്നം തെറ്റി സ്റ്റിക് വായുവിൽ ഒന്ന് പുളഞ്ഞു. ആ നിമിഷം കൊണ്ട് വാഹിദ് ഒന്ന് കൂടി കറങ്ങി പരമാവധി ശക്തി ആർജ്ജചിച്ചു വടി ആഞ്ഞു വീശി. എതിരാളിയുടെ ചങ്ക് ചതയുന്നത് പോലെ ഒരു ശബ്ദം അവൻ കേട്ടു. വായിൽ നിന്ന് രക്തം തെറിച്ചു അവൻ മുന്നോട്ട് വളഞ്ഞു ആടിയാടി ഒരു ഭാഗത്ത് പോയിരുന്നു. അത് കണ്ട മറ്റു മൂന്നുപേരും ഒന്നിച്ചു വന്നപ്പോൾ വാഹിദ് വായുവിലേക്ക് ഒന്ന് കുതിച്ചു ചാടി ഒരുത്തന്റെ തലയിലേക്ക് വടി ചുഴറ്റി.
അതേസമയം കാലു വീശി മറ്റവന്റെ മുഖത്തേക്ക് കാൽപ്പുറം വളച്ചു ആഞ്ഞൊരു തൊഴിയും. രണ്ടുപേരും ദൂരേക്ക് തെറിച്ചു വീണു. പക്ഷേ ചാട്ടത്തിന്റെ ബാലൻസ് വീണ്ടെടുക്കുന്നതിന്റെ ഇടയിൽ മൂന്നാമന്റെ അടി നാലഞ്ച് തവണ അവന്റെ പുറത്തും മുതുകിലും മറ്റുമായി പതിച്ചു. കൊണ്ടും കൊടുത്തും കുറച്ച് നേരം വാഹിദ് അവനെ നേരിട്ടു. നിലത്തേക്ക് പെട്ടന്ന് ഒന്നമർന്നിട്ട് ഒരുകാലിന്റെ മുട്ട് നിലത്തൂന്നി കൈയിലെ വടി എതിരാളിയുടെ കാൽമുട്ടിലേക്ക് രണ്ട് മൂന്ന് തവണ വാഹിദ് ആഞ്ഞു വീശി.
കാലു തകർന്നു നിലത്തേക്ക് വീണ അവന്റെ മുഖം ഒറ്റയടികൊണ്ട് തകർത്തു. അവസാനം എഴുന്നേറ്റ് വന്ന രണ്ട് പേരുടെ താടിയെല്ല് നോക്കി ആ ഉറച്ച ക്രിക്കറ്റ് കമ്പ് താഴെനിന്ന് മുകളിലേക്ക് ആഞ്ഞു വീശിയപ്പോൾ താടിയെല്ല് തകർന്ന്, ഒന്ന് രണ്ട് പല്ലുകൾ പുറത്തേക്ക് തെറിച്ചു തല കറങ്ങി രണ്ട് പേരും നിലം പതിച്ചു. ബാക്കിയുണ്ടായിരുന്നവർ ചാടിപ്പിടഞ്ഞു എഴുന്നേറ്റ് അവരെ വലിച്ചിഴച്ചു
💬 Comments
View all comments