Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
വാഹനമാണ്. അത് ഒഴിവാക്കാൻ അവന് മനസ്സ് വന്നില്ല. പക്ഷേ അത് ഒഴിവാക്കാൻ ശാരിക സമ്മതിച്ചതുമില്ല. ഇക്കയുടെ വിയർപ്പുള്ള വാഹനമാണ്. അതിൽ ഇക്കയുടെ ജീവിതമുണ്ട് എന്നവൾക്ക് അറിയാം. വീട്ടിലെ ഷെഡിൽ തന്റെ കാറിന്റെ അടുക്കൽ ഇക്കയെ പോലെനീണ്ടു നിവർന്നു കിടന്നോട്ടെ എന്ന് പറഞ്ഞു ശാരിക അവളുടെ കാറിന്റെ അടുത്ത് പൊതിഞ്ഞു സൂക്ഷിച് വച്ചിട്ടുണ്ട്.
"എങ്ങോട്ടാ യാത്ര. ഓഫീസ് or വീട്.?" വാഹിദ് ചോദിച്ചു.
"നമ്മെ കുറച്ച് പേര് ഫോള്ളോ ചെയ്യുന്നുണ്ട് ഇക്കാ." അവൾ അവനെ ഒന്നുകൂടി മുറുകെ പിടിച്ചു പേടിയോടെ പറഞ്ഞു.
"ഞാൻ കണ്ടു mirror ൽ. അവർ കുറച്ച് നേരമായി നമ്മുടെ പിന്നാലെ ഉണ്ട്. ബൈക്കേഴ്സ് ആണ്. അന്നത്തെ ടീം ആണെന്നാ തോന്നുന്നേ, നിന്നെ തൊട്ട ആ ഭ്രാന്തന്മാർ." വാഹിദ് പറഞ്ഞു.
"വേഗം പോ. വീട്ടിലേക്ക് പോകാം."അവൾ ഭീതിയോടെ പറഞ്ഞു.
ഏതാണ്ട് ഒരു പത്തമ്പത് മീറ്റർ അകലം പാലിച്ചു നാലഞ്ച് പേര് അവരെ ഫോളോ ചെയ്തു കൊണ്ടിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ അവരെ തിരിച്ചറിയാൻ വാഹിദ്ന് കഴിഞ്ഞില്ല. ഒരു വളവ് തിരിഞ്ഞപ്പോൾ വാഹിദ് ബൈക്ക് സൈഡ് ആക്കി നിർത്തി. എന്നിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങി.
"ഇക്കാ വേണ്ടിക്കാ. നമുക്ക് പോകാം. എനിക്ക് പേടിയാവുന്നു. വേഗം കേറൂ, നമുക്ക് പോകാം." അവൾ കരച്ചിലിന്റെ വക്കിലെത്തി. അപ്പോഴേക്കും വളവ് തിരിഞ്ഞു അവരുടെ വണ്ടികളും കൂട്ടത്തോടെ വന്ന് കുറച്ച് മുമ്പോട്ട് കടന്ന് പോയിട്ട് ബ്രേക്കിട്ടതിന് ശേഷം അഞ്ചുപേരും ബൈക്കിൽ നിന്നിറങ്ങി ഹെൽമറ്റ് അഴിച്ചു ഹാൻഡിലിൽ വച്ചു ഷർട്ടിനു പുറകിൽ നിന്ന് ക്രിക്കറ്റ് സ്റ്റമ്പ് പുറത്തേക്ക് എടുത്തു. ശാരിക വണ്ടിയിൽ നിന്നിറങ്ങി അവന്റെ അടുത്തേക്ക്
💬 Comments
View all comments