0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

വന്ന് കൈയിൽ പിടിച്ചു വലിച്ചു.

"ഇക്കാ വേണ്ട ഇക്കാ. വഴക്ക് വേണ്ട, വാ നമുക്ക് തിരികെ ഫെക്ടറിയിലേക്ക് പോകാം. അവിടെ ല്ലാരും ണ്ടല്ലോ." അവൾ കരയാൻ തുടങ്ങി.

"നിക്ക് പെണ്ണേ. നമുക്കറിയണ്ടേ ഇവർ ആരാണെന്ന്. എന്തിനാ ഈ പുറപ്പെട്ടു വന്നത് ന്ന്. അല്ലെങ്കിൽ ആരാ എന്താ എന്നറിയാതെ ഇതുപോലെ വീണ്ടും അവർ നമ്മെ തേടി വരും."

അവൻ അവളെ ബൈക്ക്ന്റെ അടുത്തേക്ക് തന്നെ കൊണ്ട് ചെന്ന് നിർത്തി തന്നിലേക്ക് വന്നുകൊണ്ടിരുന്ന യുവാക്കളുടെ അടുത്തേക്ക് നടന്നു. ശാരികയിൽ നിന്ന് അകലം സൂക്ഷിക്കാൻ അവൻ ശ്രദ്ധിച്ചു. അവർക്ക് എളുപ്പം അവളെ കൈവെക്കാൻ സാധിക്കരുത്. യുവാക്കൾ നിന്നു, വാഹിദ് അവരുടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ട് അവരൊന്നു പരുങ്ങി. തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമെന്ന അവരുടെ വിശ്വാസത്തെ തകർത്തു കളഞ്ഞു അവന്റെ ആ നീക്കം.

"ആരാ നിങ്ങൾ, ഏത് വഴിയിൽ നിന്നാണ് ഞങ്ങളുടെ പിന്നിലേക്ക് കടന്ന് കയറിയത്. ഏതായാലും ഫാക്ടറി ബേസ് ചെയ്ത് കൊണ്ടുള്ള കൊട്ടേഷൻ ആണെന്ന് മനസ്സിലായി."

വാഹിദ് അവരുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു.

മറുപടിക്ക് പകരം മുന്നിൽ നിന്നിരുന്ന യുവാവ് സ്റ്റിക് ആഞ്ഞു വീശി അവന്റെ കഴുത്തിനു നേരെ അടിച്ചു. മിന്നായം പോലെ ഒന്ന് അമർന്നു വട്ടം കറങ്ങി സ്റ്റിക് തിരികെ വലിച്ച യുവാവിന്റെ കൈയിൽ കേറിപ്പിടിച്ചു ഒന്ന് തിരിച്ചു. അവനൊന്നു ഞരങ്ങിതീരും മുമ്പേ ആ സ്റ്റിക്ക് വഹിദിന്റ കൈയിലേക്ക് വന്നു. അടുത്ത ക്ഷണം പിന്നിലുള്ളവർ ചാടി വീഴും എന്ന് ഉറപ്പുള്ളതിനാൽ അവൻ അവരെ നോക്കി അവരുടെ ചലനം മനസ്സിലാക്കി ഒരു ചുവടു മുന്നോട്ട് കേറി

💬 Comments

View all comments