0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

ചമ്മന്തിയും എടുത്ത് ഔട്ട്‌ ഹൗസിലേക്ക് വന്നപ്പോൾ വാതിൽ അൽപ്പം ചാരി വച്ചിരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആരോടോ തല്ലു കൂടി വന്നതാ എന്നു മാത്രേ ശാരിമോൾ പറഞ്ഞുള്ളൂ. കുറേ കുഴമ്പു തേച്ച് പിടിപ്പിച്ചു ചൂട് വെള്ളത്തിൽ കുളിക്കാൻ പറഞ്ഞിട്ട് വിട്ടതാണ്. പതിനൊന്നു മണിയായിട്ടും രണ്ട് പേരെയും ഭക്ഷണം കഴിക്കാൻ കാണാഞ്ഞിട്ട് കഞ്ഞിയും കൊണ്ട് അവർ അവന്റെ മുറിയിലേക്ക് വന്നതായിരുന്നു.

അകത്തേക്ക് കേറിയപ്പോൾ കണ്ട കാഴ്ച്ച അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി, ഒപ്പം സങ്കടവും. മലർന്നു കിടന്ന് തളർന്നുറങ്ങുന്ന വാഹിദിന്റെ വയറ്റിൽ വലത് കാലിന്റെ മുട്ട് കയറ്റിവച്ച്, വലത് കൈ അവന്റെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ചു കണ്ണടച്ചു കിടക്കുന്ന ശാരിക. അടഞ്ഞ കണ്ണിന്റെ പോളകൾക്കിടയിൽ കണ്ണുനീർ ഊറിക്കിടക്കുന്നു. എന്ത് മനോഹരമായൊരു കാഴ്ച്ച എന്ന് അവർക്ക് തോന്നി.

മൂക്ക് ചീറ്റുന്ന ശബ്ദം ദൈവത്തോട് സ്നേഹത്തിന്റെ പരിഭവം പറച്ചിൽ പോലെ ഇടക്കിടക്ക് കേൾക്കാം. അവർ അവളെ പതുക്കെ തട്ടി വിളിച്ചു. ആരാണെന്ന് അറിയാതെ ഭയന്ന് വിറച്ച മുഖത്തോടെ അവൾ തല ഉയർത്തി നോക്കി. അന്നമ്മച്ചി ചുണ്ടിൽ വിരൽ ചേർത്തു അനങ്ങണ്ട കിടന്നോ എന്ന് അംഗ്യം കാണിച്ചു.

അവൾ അവന്റെ നെഞ്ചിൽ നിന്ന് കൈമാറ്റി അവർക്ക് കാണിച്ചു കൊടുത്തു. അവിടെ വടികൊണ്ട് തല്ലു കൊണ്ടത് പോലെ ചുവന്ന പാട്. അത് നോക്കി അവൾ വിതുമ്പാൻ തുടങ്ങി. കണ്ണിൽ ഊറിക്കൂടിയിരുന്ന ഒരു കടൽ കവിളിലേക്ക് പൊട്ടിയൊഴുകി.

" അമ്മച്ചീടെ മോള് വന്ന് ആ വാതിൽ കുറ്റിയിട്ടേര്. എങ്ങാനും ഉറങ്ങിപ്പോയാൽ. ആരാ എന്താ ന്നൊന്നും അറിയാത്ത ആൾക്കാർ അല്ലേ. എങ്ങാനും അന്വേഷിച്ചു വന്നാലോ. ഉണരുമ്പോ രണ്ടാളും കഞ്ഞികുടിക്ക് ട്ടോ. "

അവർ അവളുടെ മുടിയിൽ തലോടി. അവൾ തലയാട്ടി, എഴുന്നേറ്റ് അവരുടെ പിന്നാലെ ചെന്നു. അന്നമ്മ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ വാതിൽ കുറ്റിയിട്ടു. പിന്നെ വീണ്ടും അവനോട് ഒട്ടിക്കിടന്ന് അവന്റെ വയറിലും നെഞ്ചിലും രോമങ്ങൾക്കിടയിലൂടെ

💬 Comments

View all comments