Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
വിരലോടിച്ചു പതുക്കെ തലോടിക്കൊണ്ടിരുന്നു.
"നിനക്ക് ഉറക്കം വരുന്നില്ലേ."
വഹിദിന്റ ചോദ്യം കേട്ട് അവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. കണ്ണടച്ചു കിടപ്പാണ്.
"അപ്പൊ ഇക്ക ഉറങ്ങിയില്ലായിരുന്നോ?"
"ചെറുതായൊന്നു കണ്ണടഞ്ഞു പോയിരുന്നു. ഉറങ്ങാൻ time ഒന്നും ആയില്ലല്ലോ". അവൻ ചരിഞ്ഞു കിടന്ന് ഒരുകാലെടുത്തു അവളെ ചുറ്റി പിടിച്ചു.
"ഞാൻ കരുതി ആശാൻ നല്ല ഉറക്കം ആണെന്ന്. നല്ല വേദനയുണ്ടോ ഇക്കാ."?
"ഓഹ് പിന്നെ.. നിന്റെ ഭാവം കണ്ടാൽ തോന്നുമല്ലോ ഞാൻ ഏതാണ്ട് മഹാരോഗം വന്ന് കിടപ്പിൽ ആണെന്ന്. ഇതൊക്കെ എന്ത്, ചീള് ഓണതല്ലു പരിപാടി." അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കാലുകൊണ്ട് ഒന്ന് കൂടി അവളെ പൂട്ടിക്കൊണ്ട് പറഞ്ഞു.
"അയ്യട.. തള്ള്ന് ഒരു കുറവും ഇല്ല. ന്നിട്ടാ ഞാനൊന്ന് കുഴമ്പിട്ട് തന്നപ്പോ അയ്യോ കീയ്യോ ന്ന് കാറിയത്." അവൾ അവനെ കളിയാക്കി.
"അത് പിന്നെ ഒരു തല്ലൊക്കെ കഴിഞ്ഞാൽ തല്ലിയവനെ ഒന്ന് ബഹുമാനിക്കണ്ടേ. അവർ അത്രേം തല്ലിയത് അല്ലേ."
"ന്താ ന്നാ കൊരങ്ങന്റെ കിന്നാരം പറച്ചിൽ. വല്ലോം പറ്റിയിരുന്നെങ്കിൽ.. ന്റെ ഇക്കാ.."അവൾ പെട്ടന്ന് സങ്കടപ്പെട്ടു അവനെ വരിഞ്ഞു മുറുക്കി.
"ഒന്ന് മിണ്ടാതിരി പോത്തേ. തല്ലൊക്കെ എത്ര കണ്ടതാ.. ഞാനെ, ക്വാറിയിൽ കിടന്ന് വളർന്നതാ." അവൻ അവൾ പുറം തടവുന്നത് ആസ്വദിച്ചു കൊണ്ട് വീമ്പു പറഞ്ഞു. ഒരു സംശയവും കൊടുക്കാത്ത വിധം അവന്റെ മുലയിൽ അവൾ പെട്ടന്നൊരു കടി കൊടുത്തു. അവനൊന്നു കൂകിപ്പോയി. അത് കണ്ട് അവൾ പൊട്ടിപ്പൊട്ടി ചരിച്ചു.
"ഇത്രേ ഉള്ളൂ ക്വാറിയിലെ പാറക്കല്ലിന്റെ ശക്തി. എന്നോട് കളിച്ചാൽ ഐസ് ആക്കിക്കളയും ഞാൻ." അവൾ പ്രേമത്തോടെ അവന്റെ മാറിൽ മുഖമുരസി രസിച്ചു കിടന്നു. അവനും അതാസ്വദിച്ചു.
"എന്നാലും അത് ആരായിരിക്കും ഇക്കാ. എന്തിനാവും അവർ ഇക്കയെ ആക്രമിച്ചത്. ഇക്കയ്ക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ.? അവൾ തലതിരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.
"എന്നെയല്ല അവർ നമ്മെയാണ്
💬 Comments
View all comments