Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
കൂട്ടിയത്, ഭ്രാന്തൻ.. Yes, എന്റെ മാത്രം ഭ്രാന്തൻ. എന്നോട് മാത്രം ഭ്രാന്തുള്ള കുരുത്തം കെട്ടവൻ. ഒന്ന് കെട്ടിപ്പിടിച്ചു കവിളിൽ ഒരു കടികൊടുക്കാൻ അവൾ കൊതിച്ചു.
ഈ പണവും ബിസിനെസ്സും തിരക്കുകളും ഇല്ലായിരുന്നെങ്കിൽ എന്നവൾ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അവനും താനും മാത്രമായി, സംസാരിച്ചും കളിപറഞ്ഞും തല്ലുണ്ടാക്കിയും നിശബ്ദതകളെ മനോഹരമാക്കാമായിരുന്നു. എങ്ങോട്ടെങ്കിലും ദീർഘമായി യാത്ര ചെയ്തു പോകാമായിരുന്നു.
കഴിഞ്ഞ് പോയ ഒന്നുരണ്ടു മാസങ്ങൾകൊണ്ട് അവനെത്ര മാറിയിരിക്കുന്നു. ശങ്കകളില്ലാതെ, സംശയങ്ങളില്ലാതെ, തന്റെ പ്രണയത്തിന്റെ, തന്റെ സമർപ്പണത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞു ഒരു ഭാര്യയോടുള്ള അവകാശബോധവും തന്റേടവും സ്വാതന്ത്ര്യവും കൈവന്നിരിക്കുന്നു. തന്റെ ശരീരത്തിലേക്ക് തുറിച്ചു നോക്കുന്നവനെ കൊല്ലാനുള്ള കുശുമ്പ് പലപ്പോഴും ആ മുഖത്ത് വന്നുപോകുന്നത് കാണുമ്പോൾ എന്തൊരു ഭംഗിയാണ്.
ഈശ്വരന്മാരെ.. ഈ ജന്മം അവസാനിക്കരുതേ എന്നവൾ മനസ്സിൽ പ്രാർത്ഥിച്ചു. ഉടുതുണിയില്ലാതെ തന്നെ അവൾ ജാലകത്തിലേക്ക് വന്ന് അൽപ്പം വിരി നീക്കി മുഖം മാത്രം പുറത്തു കാണും വിധം അവന്റെ റൂമിലേക്ക് നോക്കി. അപ്പോഴാണ് അവിചാരിതമായി കുളിച്ചൊരുങ്ങി നിൽക്കുന്ന വാഹിദിനെ അവൾ മുറ്റത്തു കണ്ടത്.
Black ജീൻസ്, ഓറഞ്ച് കളർ ടീഷർട്ട്. സ്വർണ്ണാഭ തൂവുന്ന പുലർ വെയിലിൽ അവൻ നിന്ന് കത്തുന്നുണ്ടെന്ന് അവൾക്ക് തോന്നി. വെയിൽ തട്ടി ചെവിയുടെ പിൻഭാഗം ചുവന്നു കാണുന്നു. മുടി ചെവിയുടെ മുകളിളും തലയുടെ പിൻകഴുത്തിലും ചെറുതാക്കി കേറ്റി വെട്ടിയിരിക്കുന്നു. ആ സ്റ്റൈൽ അവന് നന്നായി ഇണങ്ങുന്നുണ്ട്.
മുറ്റത്തു നിന്ന് ബോറ ടിച്ചിട്ടാണോ ആവോ, അവൻ ഗേറ്റ്ലേക്ക് നടക്കുവാൻ തുടങ്ങി. പിന്നിൽ നിന്ന് കാണാൻ ആണോ ആകർഷണം കൂടുതൽ, അവൾ ചിന്തിച്ചു. പെട്ടന്നൊരു നാണം അവളെ ഗ്രസിച്ചു. എന്തൊരു വായിനോട്ടമാണ് താൻ.
💬 Comments
View all comments