Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
ചെയ്തും ഇന്നത്തെ വേദനിപ്പിക്കുന്ന ഓർമ്മകളെ മറവിക്ക് വിട്ട് കൊടുത്ത് അവൾ മനോഹരമാക്കി മാറ്റി. "ഈശ്വരാ, ഒന്നും ഇല്ലാതാക്കിക്കളയല്ലേ. എനിക്കീ ജീവിതം മതിയാവില്ല.." അവൾ അവനറിയാതെ നിറഞ്ഞ കണ്ണീരിലൂടെ പ്രാർത്ഥിച്ചു.
"ന്താടീ പോത്തേ.. നീ ചത്തോ?" അവൻ അവളുടെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ ചോദിച്ചു. പുറത്ത് ഏതോ രാക്കിളി കൂവുന്ന ശബ്ദം കേൾക്കാം. കാറ്റ് വീശുന്ന ശബ്ദവും.
"ഇനിയെന്ത് ചാവാൻ. എന്റെ ജീവൻ മാത്രല്ലേ ബാക്കിയുള്ളൂ.. ഇഞ്ചിഞ്ചായി കൊല്ലുവല്ലേ രാക്ഷസൻ. ശോ ന്റിക്കാ.. ന്തൊരു അവസ്ഥയായിരുന്നു.. ന്റെ ജീവനാണ്.. ഉമ്മാ..ന്റിക്കയാ.. ന്റെ മാത്രം.."
അവൾ കുഞ്ഞിന്റെ കൊഞ്ചൽ പോലെ അവന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
"ഏതെങ്കിലും പെണ്ണിനോട് ചിരിക്കുന്നത് ഞാൻ കാണട്ടെ.. ഈ വീടിനു തീയിട്ട് അതിനുള്ളിലേക്ക് ഞാൻ എടുത്തു ചാടും.. കൊരങ്ങൻ.. വല്യ രാജകുമാരൻ ആണെന്നാ ചെക്കന്റെ വിചാരം.." അവൾ അവന്റെ മൂക്കിൽ ഒറ്റ കടിവച്ചു കൊടുത്തു. അവന്റെ ചുണ്ടിൽ ഒരു അസ്പഷ്ടമായ പുഞ്ചിരി തത്തിക്കളിച്ചു. അപൂർവമായ ആ കള്ളചിരിയാണ് അവന്റെ മായാജാലം എന്ന് അവൾക്ക് തോന്നിയിരുന്നു. ഓഹ്, ആ നിമിഷം കെട്ടിപിടിച്ചു ഒരു കടികൊടുക്കാൻ എത്ര കൊതിച്ചിട്ടുണ്ട്.
"കല്യാണത്തിന്റെ കാര്യം ചോദിച്ചിട്ട് നീ ഒന്നും പറഞ്ഞില്ല ല്ലോ. ന്തേ, എന്നെ അതിനൊന്നും കൊള്ളില്ലായിരിക്കും ല്ലേ." അവൻ ചോദിച്ചു.
"ഇക്കാ.. ന്തുവാ ഇങ്ങനെ.. കല്യാണത്തിനു എന്റെ സമ്മതം എന്തിനാ. ഇക്കയ്ക്ക് ന്താ ന്നെ മനസ്സിലാവാത്തത്. എന്നെ അടിമയാക്കിയില്ലേ, ഇനിയെന്തിനാ എന്റെ സമ്മതം.. നാളെ തന്നെ കെട്ടിക്കോ.. എന്നെ കെട്ടാതെ ഇട്ടേച്ചു പോകുമോ ന്നാ എന്റെ പേടി.." അവൾ ചെറിയൊരു ടെൻഷനോടെ പറഞ്ഞു. ഒന്ന് നിർത്തിയിട്ടു തുടർന്നു.
"ഇക്കാക്ക് അറിയില്ലേ ഇക്കയില്ലാതെ ഞാൻ ജീവിക്കില്ല ന്ന്. പ്രേമം തലക്ക് പിടിച്ചു ചുമ്മാ പറഞ്ഞതല്ല ഇക്കാ.. എനിക്കിനി ന്തിനാ ഒരു ജീവിതം. ഇക്കാക്ക് തന്നിരിക്കുവല്ലേ.. ഇക്ക ഇല്ലാതെ എനിക്ക് ഒരു ദിവസം പോലും ഇനി കഴിഞ്ഞു കൂടാൻ
💬 Comments
View all comments