Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
പറ്റില്ല. എനിക്ക് എന്നെക്കുറിച്ച് ഒരു ചിന്തയും ഇല്ലിക്കാ.. ന്റെ ഇക്ക.. അതിനപ്പുറം വേറെ ഒരു വിചാരവും ഇല്ല.. ഇത്ര മനോഹരമായിരുന്നു പ്രണയം എന്ന് ഇക്കയെ കാണുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു. ഇനി ഇക്കയില്ലാത്ത ഒരു ജീവിതം വന്നാൽ ഞാൻ ചത്തു പോകും പോന്നേ.." അപ്പോഴേക്കും അവളിൽ നിന്നൊരു തേങ്ങൽ പൊട്ടിയടർന്നു വീണു.
"അങ്ങനെങ്ങാനും നീ ചത്താ നിന്നെ കൊന്നുകളയും ഞാൻ, പറഞ്ഞേക്കാം." അവൻ കണ്ണുരുട്ടി.
"ഒന്ന് പോ ഇക്കാ.. ഇവിടെ നിന്ന് പുറത്തിറങ്ങാൻ പേടിയാ. വല്ലവളുമാരും നോക്കുമോ, പരിചയപ്പെടുമോ ന്ന് ടെൻഷനാ.. ഇക്കാക്ക് ഇക്കയെ അറിയാഞ്ഞിട്ടാ.. ഇക്ക ഒരു സ്പെഷ്യൽ എഡിഷൻ ആണെന്നെ. പെണ്ണിന് മാത്രം കാണാൻ പറ്റുന്ന ചില സൗന്ദര്യം ഉണ്ട് ആണുങ്ങൾക്ക്. വേറെ ഒരാൾക്കും ഞാൻ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു പഴ്സണാലിറ്റിയാ ന്നെ. ഏത് പെണ്ണിനും ഭ്രാന്ത് പിടിക്കും. എനിക്ക് ടെൻഷൻ ആയിട്ട് ഉരുകിയാ ജീവിക്കുന്നെ, അറിയോ." അവൾ വാതോരാതെ പരിഭവം പറഞ്ഞു.
"ഓഹോ.. അപ്പൊ ആ ഉരുകിയ മെഴുക് ആണല്ലേ എന്റെ കുഞ്ഞൂട്ടനെ നേരത്തെ പൊള്ളിച്ചത്. അങ്ങനെ വരട്ടെ.." അവൻ അവളെ കളിയാക്കി.
"അയ്യേ.. നാണം കെട്ട മനുഷ്യൻ. ഞാനിന്ന് കൊല്ലും കൊരങ്ങാ." അവൾ അവന്റെ നെഞ്ചിൽ കേറിയിരുന്നു രണ്ട് കവിളും കൈച്ചുരുട്ടി പിടിച്ചു വലിച്ചു.
"ടീ ഞാൻ കൂവും. എല്ലാരും ഓടിവരും. അതോടെ എല്ലാരും അറിയും കാര്യങ്ങൾ പറഞ്ഞേക്കാം. " അവൻ ശാരികയെ ഭീഷണിപ്പെടുത്തി.
"അയ്യയ്യോ പൊട്ടൻ പൊട്ടൻ. ഇവിടെ ഇന്നത്തെ കാര്യം വല്ലതും അറിഞ്ഞോ മണ്ടാ. നമ്മുടെ പ്രേമകഥ അമ്മച്ചി എല്ലാരോടും പറഞ്ഞു സ്പെഷ്യൽ ഫുഡ് വരെ ഉച്ചക്ക് ഉണ്ടാക്കി. വൈകിട്ട് ഇക്കയ്ക്ക് കുഴമ്പിട്ട് തന്ന് ഇവിടെ കൊണ്ട് കിടത്തിയിട്ട് ചെന്നപ്പോൾ ഈ വീട്ടിലെ പണിക്കാർ മൊത്തം വട്ടം ചുറ്റി കളിയാക്കി കൊന്നു എന്നെ.ഇതൊന്നും അറിയാത്ത ഇങ്ങനൊരു പൊട്ടൻ ഈ ലോകത്ത് കാണില്ല."
അവൾ അവനെ കളിയാക്കിക്കൊണ്ട്
💬 Comments
View all comments